ബഹ്റൈനിൽ മലപ്പുറം സ്വദേശി താമസസ്ഥലത്ത് മരിച്ചനിലയിൽ
text_fieldsമനാമ: ബഹ്റൈനിൽ പ്രവാസിയായ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കുന്നത്ത് വീട്ടിൽ അഹമ്മദിെൻറയും പാത്തുമ്മക്കുട്ടിയുടെയും മകൻ മുഹമ്മദ് റഫീഖി(46)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്. ഉമൽഹസത്തെ ഒരു റസ്റ്റോറൻറിൽ താൽക്കാലിക ജോലിക്കാരനായിരുന്നു.
കുറച്ച് ദിവസമായി ഇദ്ദേഹത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് നാട്ടിൽ നിന്നും ഭാര്യ ബഹ്റൈനിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. അവർ താമസസ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് മുറി അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധവും ഉയരുന്ന സ്ഥിതിയായതിനാൽ ബന്ധുക്കൾ പ്രവാസി സാമൂഹിക പ്രവർത്തകരെ വിവരം അറിയിച്ചു.
തുടർന്ന് സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിൽ പോലീസിൽ അറിയിക്കുകയും േപാലീസ് എത്തി മുറിയുടെ വാതിൽ തുറന്ന് അകത്ത് കടന്ന് മരിച്ചതായി സ്ഥിരീകരിക്കരിക്കുകയും ആയിരുന്നു. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.