ബഹ്റൈനിൽ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും ഒരു മീറ്റർ അകലം പാലിക്കണം
text_fieldsമനാമ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ചില്ലറ വിൽപന ശാലകൾക്കും സൂപ്പർ മാർക്കറ്റുകൾക്കുമായി ആരോഗ്യ മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. ക്യൂ നിൽക്കുേമ്പാൾ ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ഇക്കാര്യം സൂചിപ്പിച്ച് തറയിൽ സ്റ്റിക്കർ പതിക്കണം.
2. ഒാൺലൈൻ ഷോപ്പിങ്ങിന് ആളുകളെ പ്രേരിപ്പിക്കണം. പിക്കപ്പ് സർവീസ്, ഡെലിവറി എന്നിവയും ഒരുക്കണം.
3. ഒാരോ ഷിഫ്റ്റും തുടങ്ങുന്നതിന് മുമ്പ് സ്റ്റോർ ജീവനക്കാരുടെ ശരീര ഉൗഷ്മാവ് പരിശോധിക്കണം. ശരീരോഷ്മാവ് 37.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ജോലി ചെയ്യാൻ അനുവദിക്കരുത്.
4. ആളുകൾ അധികമായി വാങ്ങുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ വെക്കണം.
5. അത്യാവശ്യ വസ്തുക്കൾക്കായി ഒന്നോ അതിലധികമോ വിഭാഗങ്ങൾ തുടങ്ങാൻ ശ്രമിക്കണം. എല്ലാവരും എല്ലായിടത്തും കയറി ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഇത്.
6. ആളുകൾ ഇടകലർന്ന് നടക്കുന്നത് ഒഴിവാക്കാൻ ഷോപ്പിനകത്ത് വൺവേ മാർഗം തിരിച്ചറിയാൻ തറയിൽ അടയാളങ്ങൾ പതിക്കണം.
7. പ്രവേശന കവാടത്തിലും അകത്തും ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കണം.
8. കുറച്ച് പേർ മാത്രം എത്തുന്ന സ്റ്റോറുകളിൽ ആളുകളെ പുറത്ത് നിർത്തി ഒാർഡർ എടുത്ത് സാധനങ്ങൾ പുറത്ത് കൊടുക്കണം.
9. സ്റ്റോറിലെ കാഷ്യർ, ബാഗർ ഉൾപ്പെടെ ജീവനക്കാർ ഫേസ്മാസ്ക്കും പ്ലാസ്റ്റിക് ഗ്ലൗസും ധരിക്കണം.
10. സാധിക്കുന്നിടത്തോളം ക്യാഷ് പേയ്മെൻറ് ഒഴിവാക്കി ഇലക്ട്രോണിക് പേയ്മെൻറ് നടത്തുക.
11. ഒാരോ തവണ ഉപയോഗത്തിനുശേഷം സ്റ്റോർ ജീവനക്കാർ ഷോപ്പിങ് കാർട്ടും ബാസ്ക്കറ്റുകളും ശുചിയാക്കണം.
12. ഒരു സമയത്ത് അനുവദിക്കാവുന്ന കസ്റ്റമേഴ്സിെൻറ എണ്ണം പരിമിതപ്പെടുത്തുന്നത് പരിഗണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.