ബഹ്റൈൻ അരൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ അരൂർ കൂട്ടായ്മ ഇഫ്താർ മീറ്റ്
മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അരൂർ നടേമ്മൽ, നടക്കുമീത്തൽ, കോട്ട് മുക്ക് പ്രദേശങ്ങളിലുള്ളവരുടെ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
ഗുദൈബിയ കാലിക്കറ്റ് ഫുഡ് സ്റ്റോറി പാർട്ടി ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം സെക്രട്ടറി അഷ്റഫ് വി.പി ഉദ്ഘാടനം ചെയ്തു. സാജിദ് അരൂർ അധ്യക്ഷനായിരുന്നു.
ഭാവി പ്രവർത്തനങ്ങൾ ഷൈജിത്ത് ടി.പി അവതരിപ്പിച്ചു. വിജേഷ് വി.പി, ഷൈജു ഒ.എം, ചാലിൽ പ്രകാശൻ, നിജീഷ് എൻ.പി, ഫൈസൽ ഒ.പി, ഷാഗീർ കുനിയിൽ, ഷാഫി പുളിയച്ചേരി, അനിൽ കുമാർ എൻ.പി, റഫീഖ് എം.കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു.മുഹമ്മദലി എൻ.പി, അസീസ് കെ.എം, രാജേഷ് എ.കെ, ജലീൽ, ഫസൽ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി. രഘുനാഥ്, വിനോദ് അരൂര്‍, മറിയക്കുട്ടി കുറ്റിയിൽ, സോന ചന്ദ്ര, രേഷ്മ രാജേഷ്, അനുസ്മൃതി, വിഷ്ണു പി.കെ, വിധുൻ സി.പി, സജീഷ് കുമാർ, രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. ടി.പി ഷൈജിത്ത് സ്വാഗതവും ഒ.എം ഷൈജു നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.