Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപേ​മാ​രി​യും...

പേ​മാ​രി​യും പ​നി​നീ​രും

text_fields
bookmark_border
പേ​മാ​രി​യും പ​നി​നീ​രും
cancel

ക​വി​ത

ആ​ദ്യ​മാ​യ് പെ​യ്ത​പ്പോ​ൾ പു​ഞ്ചി​രി തൂ​കി

പി​ന്നെ​യും പെ​യ്ത​പ്പോ​ൾ ന​ർ​മ​ഭാ​വ​ങ്ങ​ൾ

കാ​മു​ക​ൻ പെ​ണ്ണി​ന് ക​ത്തെ​ഴു​തി

തോ​രാ​ത്ത മ​ഴ​വ​ന്നു വ​രി​ക​ൾ ന​ൽ​കി

കാ​മു​കി വാ​യി​ക്കും ക​ത്തു​ക​ൾ​ക്കൊ​ക്കെ​യും

പെ​യ്യു​ന്ന മ​ഴ മെ​ല്ലെ ഇ​മ്പ​മേ​കി

തു​ട​രെ​ത്തു​ട​രെ ഞാ​ൻ നി​ന്നു പെ​യ്യു​മ്പോ​ൾ

നാ​ട്ടി​ലും വീ​ട്ടി​ലും വ​യ​ലി​ലും പു​ഴ​യി​ലും

എ​ങ്ങും എ​വി​ടെ​യും ജ​ല​പ്ര​വാ​ഹം

നി​ർ​ത്താ​തെ പെ​യ്യു​ന്ന പേ​മാ​രി​യെ​ക്ക​ണ്ട്

ആ​ളു​ക​ൾ ഞെ​ട്ടി​വി​റ​ച്ചു നോ​ക്കി

പേ​മാ​രി​യാം മ​ഴ​ക്ക​നു​രാ​ഗ​മി​ല്ല, കാ​മു​ക​നി​ല്ല, പ്ര​ണ​യ​മി​ല്ല

നാ​ളു​ക​ൾ​ക്ക​പ്പു​റം നി​ന്നു വി​യ​ർ​ക്കു​മ്പോ​ൾ

മ​ണ്ണും മ​നു​ഷ്യ​നും കാ​ത്തു​നി​ന്നു

അ​മ്പി​ളി​ക്ക​ല​യോ​ട് യാ​ത്ര​ചൊ​ല്ലി മെ​ല്ലെ

മ​ണ്ണ് തൊ​ടാ​ൻ നേ​രം മ​ഴ പ​റ​ഞ്ഞു

ഇ​ന്ന് പെ​യ്താ​ൽ പ​നി​നീ​രെ​ന്നും

അ​ന്ന് വി​ളി​ച്ച​തോ പേ​മാ​രി​യെ​ന്നും

അ​റി​യി​ല്ല ഞാ​ന​ന്ന് വി​ല്ല​നാ​ണോ,

അ​തോ ഇ​ന്നീ ക​ഥ​യി​ലെ നാ​യ​ക​നോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poembahrainarts club
News Summary - bahrain - arts club - poem
Next Story