അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
text_fieldsമനാമ: അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന 158ാമത് യോഗത്തിൽ അറബ് മേഖല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്തു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും ശക്തിയാർജിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും അഭിപ്രായമുയർന്നു. അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയുയർത്തുന്ന തരത്തിലുള്ള സംഘർഷങ്ങളാണ് പലതും. കുഴപ്പങ്ങളുണ്ടാക്കുകയും അതിന്റെ ഫലങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നവരുണ്ട്. തീവ്രവാദവും ഭീകരവാദവും അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളും നടന്നു.
രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ ഒരുവിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി. അതത് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനും അതിനെ ബാധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും ഓരോ ഭരണകൂടത്തിനും അവകാശമുണ്ടെന്നും റാഷിദ് സയാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.