സ്പുട്നിക്5 കോവിഡ് വാക്സിന് ബഹ്റൈനിൽ അനുമതി
text_fieldsമനാമ: റഷ്യ വികസിപ്പിച്ച സ്പുട്നിക്5 കോവിഡ് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഗമാലെയ നാഷണൽ സെൻറർ ഫോർ എപ്പിഡെമിയോളജിക്കൽ ആൻറ് മൈക്രോബയോളജി റിസർച്ചാണ് വാക്സിൻ വികസിപ്പിച്ചത്.
നിർമാണ കമ്പനി നൽകിയ വിശദാംശങ്ങളുടെയും സമഗ്രമായ പഠനത്തിെൻറയും നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) നടത്തിയ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്. ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വെളിവായ വാക്സിെൻറ സുരക്ഷിതത്വവും എൻ.എച്ച്.ആർ.എ പരിശോധിച്ചു.
വാക്സിൻ ഉൽപാദനത്തിെൻറ വിവിധ ഘട്ടങ്ങളും വിലയിരുത്തി. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്ന ഡോക്ടർമാരും വിദഗ്ദരും അടങ്ങുന്ന ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെ അഭിപ്രായവും തേടി.
ബഹ്റൈൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്സിനാണ് സ്പുട്നിക്5. നേരത്തെ, സിനോഫാം, ഫൈസർ/ബയോൺടെക്, ഒാക്ഫർഡ്-ആസ്ട്രാ സെനേക്ക വാക്സിനുകൾക്ക് ബഹ്റൈൻ അനുമതി നൽകിയിരുന്നു. ഏത് വാക്സിൻ വേണമെന്ന് വ്യക്തികൾക്ക് തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.