Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലാളികളുടെ അവകാശ...

തൊഴിലാളികളുടെ അവകാശ സംരക്ഷണം: ബഹ്റൈന്‍ മുന്നേറ്റം നടത്തി –ഉസാമ അല്‍ അബ്​സി

text_fields
bookmark_border
തൊഴിലാളികളുടെ അവകാശ സംരക്ഷണം: ബഹ്റൈന്‍ മുന്നേറ്റം നടത്തി –ഉസാമ അല്‍ അബ്​സി
cancel

മനാമ: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ ഏറെ മുന്നേറിയതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക് യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്​സി പറഞ്ഞു. മൊറോക്കോവില്‍ നടന്ന ‘അന്താരാഷ്​ട്ര കുടിയേറ്റ സമ്മേളന’ത ്തിലാണ്​ അദ്ദേഹം ഇങ്ങനെ പറഞ്ഞത്​. ബഹ്റൈന്‍ പ്രതിനിധി സംഘത്തലവനായി സംസാരിക്കുകയായിരുന്നു ഉസാമ. സ്വതന്ത്ര രാഷ്​ട്രമായി നിലകൊള്ളാനും അതുവഴി തൊഴില്‍ മേഖലയില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും സാധിച്ചുവെന്ന്​ അദ്ദേഹം അവകാശപ്പെട്ടു.

യു.എന്നിന് കീഴില്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനം, വിവിധ രാഷ്​ട്രങ്ങൾ തൊഴില്‍ ശക്തിയുടെ വളര്‍ച്ചക്ക് സ്വീകരിച്ച നടപടികൾ ചർച്ച ചെയ്​തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹ്​റൈൻ അന്താരാഷ്​ട്ര മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതായി ഉസാമ കൂട്ടിച്ചേർത്തു. ബഹ്റൈനിലെ പുതിയ തൊഴില്‍ നിയമം മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിന് ഉതകുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. അവിദഗ്​ധ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന്​ സമ്മേളനം വ്യക്തമാക്കി. രാജ്യങ്ങളുടെ വളര്‍ച്ചക്കനുസരിച്ച് തൊഴില്‍ സമൂഹത്തി​​​െൻറ അവകാശങ്ങളില്‍ വികാസമുണ്ടാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story