Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശമ്പള കുടിശ്ശിക:...

ശമ്പള കുടിശ്ശിക: പ്രതിഷേധവുമായി വീണ്ടും തൊഴിലാളികൾ

text_fields
bookmark_border
ശമ്പള കുടിശ്ശിക: പ്രതിഷേധവുമായി വീണ്ടും തൊഴിലാളികൾ
cancel

മന്ത്രാലയം അനുവദിച്ച പണം ഉപയോഗിച്ച്​ കമ്പനി നിരവധി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിനകം കൊടുത്തു തീർത്ത ിട്ടുണ്ട്​.
മനാമ: ശമ്പള കുടിശ്ശികയിൽ മനംമടുത്ത നിർമാണക്കമ്പനി തൊഴിലാളികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരു വിലിറങ്ങി. ഏതാണ്ട്​ 150ലേറെ വരുന്ന ‘ജി.പി.സെഡ്​ കമ്പനി’യിലെ തൊഴിലാളികളാണ്​ പ്രതിഷേധം പ്രകടിപ്പിച്ചത്​. കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന്​ ഇവർ ആരോപിച്ചു. ഇവരിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളുണ്ട്​.

ശമ്പളമില്ലാതെ പലരും ദുരിതത്തിലാണ്​. സിത്രയിലെ ലേബർ ക്യാമ്പിൽ നിന്ന്​ സായിദ്​ ടൗണിലെ തൊഴിൽ, സാമൂഹിക വികസ മന്ത്രാലയത്തിൽ കൂട്ടമായെത്തി തങ്ങളുടെ പ്രശ്​നങ്ങൾ അവതരിപ്പിക്കാനായിരുന്നു തൊഴിലാളികൾ പദ്ധതിയിട്ടത്​. എന്നാൽ ഇത്​ ​പൊലീസ്​ അനുവദിച്ചില്ല. സംഘടിച്ച്​ നീങ്ങുന്നതിന്​ പകരം പ്രതിഷേധക്കാരുടെ പ്രതിനിധികളായി അഞ്ചുപേരെ മന്ത്രാലയത്തിലേക്ക്​ കൊണ്ടുപോകാൻ പൊലീസ്​ തയാറായി. പ്രതിസന്ധി നിലനിൽക്കുന്ന സ്​ഥാപനത്തിൽ, ചിലർക്ക്​ കുടിശ്ശിക ലഭിക്കുകയും അവർ മറ്റുജോ ലികൾ തേടി പോവുകയും ചെയ്​തിട്ടുണ്ടെന്ന്​ തൊഴിലാളികൾ പറഞ്ഞു. അധികൃതരെയും എംബസികളെയും തങ്ങളുടെ പ്രശ്​നങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

തൊഴിലാളികളുടെ പ്രശ്​നങ്ങളെക്കുറിച്ച്​ മന്ത്രാലയത്തിന്​ ബോ ധ്യമുണ്ടെന്ന്​ അണ്ടർ സെക്രട്ടറി സബാഹ്​ അദ്ദൂസരി പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ഇൗ വിഷയം കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 1,500ഒാളം തൊഴിലാളികൾക്ക്​ ശമ്പളക്കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നു. അത്​ ഇപ്പോൾ 200 ആയി കുറഞ്ഞിട്ടുണ്ട്​. ഇതും ഉടൻ പരിഹരിക്കും. ^അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത്​, മുനിസിപ്പാലിറ്റി കാര്യ, നഗര വികസന മന്ത്രാലയം അനുവദിച്ച പണം ഉപയോഗിച്ച്​ കമ്പനി നിരവധി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിനകം കൊടുത്തു തീർത്തിട്ടുണ്ട്​. ജി.പി.സെഡും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും തമ്മിലുള്ള സംയുക്ത ബാങ്ക്​ എക്കൗണ്ടിലേക്കാണ്​ ഇൗ പണം നൽകിയിരുന്നത്​. തങ്ങൾ ചെയ്​തുതീർത്ത പ്രൊജക്​ടുകളുടെ പണം യഥാസമയം ലഭിക്കാത്തതാണ്​ ശമ്പള കുടിശ്ശികക്ക്​ കാരണമെന്നാണ്​ നേരത്തെ കമ്പനി അധികൃതർ പറഞ്ഞിരുന്നത്​. ഇൗ വിഷയത്തിൽ മുമ്പും പലതവണ തൊഴിലാളികൾ സംഘടിതമായി പ്രതിഷേധം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story