മതസൗഹാർദ സന്ദേശവുമായി അയ്യപ്പൻവിളക്ക്
text_fieldsമനാമ: അയ്യപ്പസേവാസംഘവും ‘ഇൻറർആഡ്സ് ഇൻറർനാഷണ’ലും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അയ്യപ്പൻ വിളക്ക് മഹോത്സവവും മതസൗഹാർദ സദസും ഡിസംബർ 16ന് രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെ ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മതസൗഹാർദ സന്ദേശമാണ് അയ്യപ്പൻ വിളക്ക് മഹോത്സവം മുന്നോട്ടുവെക്കുന്നതെന്നും അവർ പറഞ്ഞു. തൃശൂർ മുണ്ടത്തിക്കോട് അനിയൻ നായരും സംഘവുമാണ് അവതാരകർ. പ്രധാന പരിപാടികൾ: രാവിലെ ഒമ്പതുമണി^ ഭജനാമൃതം, ഉച്ച^അയ്യപ്പ കഞ്ഞി, മതസൗഹാർദ സദസ്. ഡിസ്‌കവർ ഇസ്ലാം ഡയറക്ടർ അഹ്മദ് അൽ ഖാൻ, ഫാദർ ജോർജ് യോഹന്നാൻ, വിജയ് കുമാർ (മനാമ ശ്രീകൃഷ്ണ ക്ഷേത്രം), പി.വി.രാധാകൃഷ്‌ണപിള്ള, സേവി മാത്തുണ്ണി, എസ്.വി.ജലീൽ തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് ബഹ്റൈനിലെ സാമൂഹിക^സാംസ്കാരിക പ്രവർത്തകരെ ആദരിക്കും. അയ്യപ്പ സേവാസംഘത്തിെൻറ പ്രഥമ ‘തത്വമസി’ പുരസ്‌കാരം ഫാത്തിമ അൽ മൻസൂരി, കെ. ജി. ബാബുരാജൻ, സലാം മമ്പാട്ടുമൂല എന്നിവർക്ക് നൽകും. ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള പഠനസഹായം സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. ഉച്ച 2.30ന് കലാമണ്ഡലം ജിദ്ധ്യ ജയൻ ഒരുക്കിയ അയ്യപ്പചരിതം അവതരിപ്പിക്കും. മൂന്നു മണിക്ക് വിളക്ക് ആരംഭിക്കും. തുടർന്ന് പഞ്ചാരിമേളം, എഴുന്നള്ളിപ്പ് എന്നിവയും നടക്കും. കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് അയ്യപ്പസേവാ സംഘം ഒരു ലക്ഷം രൂപയോളം നൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അയ്യപ്പ സേവാസംഘം പ്രസിഡൻറ് എൻ. ശശികുമാർ,സെക്രട്ടറി പി.ജി.വിനോയ്, സുധീഷ് വേളത്ത് എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.