Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅടുത്ത വർഷം കൂടുതൽ...

അടുത്ത വർഷം കൂടുതൽ സൗരോർജം

text_fields
bookmark_border
അടുത്ത വർഷം കൂടുതൽ സൗരോർജം
cancel

മനാമ: സൗരോർജ പദ്ധതിയിൽ കൂടുതൽ മുന്നേറ്റം നടത്താൻ ബഹ്​റൈൻ ഒരുങ്ങുന്നു. ഇതി​​​െൻറ ഭാഗമായി അടുത്തവർഷം 40 സർക്കാ ർ കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്​ഥാപിക്കും. എന്നാൽ, 2030ഒാടെ എല്ലാ കെട്ടിടങ്ങളിലും ​പാനലുകൾ സ്​ഥാപിക്ക​ണമെന് ന എം.പിമാരുടെ നിർദേശം അ​പ്രായോഗികമാണെന്ന്​ അഭിപ്രായമുയർന്നു. ‘അൽ അസാല’ പാർലമ​​െൻററി ബ്ലോക്ക്​ ആണ്​ ഇൗ നിർദേശം വെച്ചത്​. ഇവർക്ക്​ മൂന്ന്​ സീറ്റുകളുണ്ട്​. എല്ലാ പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും രൂപകൽപനയിൽ പാനലുകൾ ഉൾപ്പെടുത്തണമെന്നും നിലവിലുള്ള കെട്ടിടങ്ങൾക്ക്​ പാനലുകൾ സ്​ഥാപിക്കാൻ 11വർഷം നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഇത്​ പ്രായോഗികമല്ലെന്ന്​ വൈദ്യുതി, ജലമന്ത്രി ഡോ.അബ്​ദുൽഹുസൈൻ മിർസ പ്രാദേശിക പത്രത്തോട്​ പറഞ്ഞു. കൂടുതൽ ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തുന്നതി​​​െൻറ ഭാഗമായി ജനം പാനലുകൾ സ്​ഥാപിക്കുമെന്നും അത്​ ബാഹ്യസമ്മർദങ്ങളില്ലാതെ തന്നെ നടപ്പാക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അടുത്ത രണ്ടുമൂന്ന്​ ദശകങ്ങൾക്കുള്ളിൽ രാജ്യം കൂടുതൽ പുനരുപയോഗ ഉൗർജത്തെ ആശ്രയിക്കും. എന്നാൽ അപ്പോഴും പരമ്പരാഗത ഉൗർജ മാർഗങ്ങൾ നിലനിൽക്കും. 100 ശതമാനം സൗരോർജത്തെ ആശ്രയിക്കാവുന്ന അവസ്​ഥയുണ്ടാകില്ല. അതിനുള്ള സൗകര്യം ഇവിടെയില്ല. എം.പിമാരുടെ അഭിപ്രായം ശ്രദ്ധേയമാണെങ്കിലും പ്രായോഗിക പ്രശ്​നങ്ങളുണ്ട്​. 2035 ആകു​േമ്പാഴേക്ക്​ മൊത്തം ഉൗർജ ഉപയോഗത്തി​​​െൻറ 10 ശതമാനം പുനരുപയോഗ ഉൗർജ സ്രോതസുകളിൽ നിന്നാകണമെന്നാണ്​ രാജ്യം ലക്ഷ്യം വെക്കുന്നത്​. 2025 ആകു​േമ്പാഴേക്ക്​ അഞ്ചുശതമാനം പുനരുപയോഗ ഉൗർജത്തെ ആശ്രയിക്കുക എന്നതും ലക്ഷ്യമാണ്​. ഇൗ ലക്ഷ്യം കൈവരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. പാരമ്പര്യേതര ഉൗർജ പദ്ധതിയിൽ നിന്ന്​ 250 മെഗാവാട്ട്​ ഉൽപ്പാദിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. രണ്ടു വർഷം കൊണ്ട്​ 125 മെഗാവാട്ട്​ ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്​. സൗരോർജ പാനലുകൾ സ്​ഥാപിക്കുന്നതിൽ ഇതിനകം 200 പേർക്ക്​ പരിശീലനം നൽകിക്കഴിഞ്ഞു. കൂടുതൽ പേരെ ഇൗ മേഖലയിലേക്ക്​ കൊണ്ടുവരും. ‘അവന്യൂസ്​ ഷോപ്പിങ്​ മാൾ’ ഇതിനകം 80 സൗരോർജ പാനലുകൾ സ്​ഥാപിച്ചു കഴിഞ്ഞു. കിങ്​ ഹമദ്​ ​യൂനിവേഴ്​സിറ്റി ഹോസ്​പിറ്റലും സീഫിലെ ജഅ്​ഫരി വഖ്​ഫ്​ (എൻഡോവ്​മ​​െൻറ്​) ഡയറക്​ട​റേറ്റും പാനലുകൾ സജ്ജമാക്കിയിട്ടുണ്ട്​. അടുത്ത വർഷം 40 സർക്കാർ കെട്ടിടങ്ങളിൽ പാനലുകൾ സ്​ഥാപിക്കാനായി ടെണ്ടർ നൽകുമെന്നും അദ്ദേഹം കൂടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story