Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാഷനല്‍ ഓഡിറ്റ്...

നാഷനല്‍ ഓഡിറ്റ് റിപ്പോർട്ട്​: തുടർ നടപടികളുണ്ടാകുമെന്ന്​ കിരീടാവകാശി

text_fields
bookmark_border
നാഷനല്‍ ഓഡിറ്റ് റിപ്പോർട്ട്​:  തുടർ നടപടികളുണ്ടാകുമെന്ന്​ കിരീടാവകാശി
cancel

പൊതുമുതല്‍ സംരക്ഷിക്കുന്നതിനും സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അടിയന്തി രമായി പരിഗണിച്ച്​ നടപടി സ്വീകരിക്കും
മനാമ: നാഷനല്‍ ഓഡിറ്റ് റിപ്പോര്‍ട്ടി​​​​െൻറ അടിസ്ഥാനത്തില്‍ തുടര്‍ ന ടപടികളുണ്ടാകുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതല്‍ സംരക്ഷിക്കുന്നതിനും സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അടിയന്തിരമായി പരിഗണിച്ച്​ നടപടി സ്വീകരിക്കും. ഹമദ് രാജാവ് നടപ്പിലാക്കിയ പരിഷ്​കരണ പദ്ധതികളുടെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും സുതാര്യമായ പ്രവര്‍ത്തനം സാധ്യമാകുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമുതൽ സംരക്ഷണം, ചെലവ് ചുരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ കര്‍മ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. പൊതു ധനവിനിയോഗത്തിലെ വീഴ്​ച സംബന്ധിച്ച്​ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ കാണുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും. നാഷനല്‍ ഓഡിറ്റ് കോർട്​ ചെയര്‍മാന്‍ ഹസന്‍ ബിന്‍ ഖലീഫ അല്‍ ജലാഹിമ റിപ്പോര്‍ട്ട് കിരീടാവകാശിക്ക് കൈമാറി. ഉപപ്രധാനമന്ത്രിമാരായ ജവാദ് ബിന്‍ സാലിം അല്‍ ഉറയ്യദ്, ശൈഖ് ഖാലിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ എന്നിവരും സാമ്പത്തിക-ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story