Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ മെഗ...

ഇന്ത്യൻ സ്​കൂൾ മെഗ ഫെയറിന്​ വർണാഭമായ തുടക്കം

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ മെഗ ഫെയറിന്​ വർണാഭമായ തുടക്കം
cancel

മനാമ: പ്രവാസി സമൂഹത്തി​​​െൻറ ആഘോഷമായ ഇന്ത്യൻ സ്​കൂൾ മെഗ ഫെയറിന് ഇൗസ ടൗൺ കാമ്പസിൽ​ തിരശ്ശീല ഉയർന്നു. ഇന്നലെ വൈകീട്ട്​ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക്​ കുമാർ സിൻഹ ഉദ്​ഘാടനം ചെയ്​തു. ചെയർമാൻ പ്രിൻസ്​ നടരാജൻ, സ്​കൂൾ ഭരണസമിതി അംഗങ്ങൾ, ഫെയർ സംഘാടക സമിതി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രശസ്​ത പിന്നണി ഗായകരായ വിധു പ്രതാപ്, ഗായത്രി എന്നിവരുടെ സംഗീത പരിപാടിയാണ്​ ആദ്യ ദിനമായ ഇന്നലെ ആസ്വാദകരെ കയ്യിലെടുത്തത്​. ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി വെള്ളിയാഴ്​ച നടക്കും. ഫെയറിനുള്ള പ്രവേശന ടിക്കറ്റിന്​ രണ്ടു ദിനാറാണ്​ നിരക്ക്. വൈകുന്നേരം ആറു മണി മുതൽ രാത്രി 11 മണി വരെയാണ് ആഘോഷ പരിപാടികൾ.

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്​കൂളുകളിലൊന്നായ ഇന്ത്യൻ സ്​കൂളിൽ സംഘടിപ്പിക്കുന്ന ഫെയർ വിജയിപ്പിക്കാൻ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സജീവമാണ്​. എസ്. ഇനയദുള്ള ജനറൽ കൺവീനറായ 300 അംഗ സംഘാടക സമിതിയാണ്​ ​ഫെയർ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കുന്നത്​. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി വിശാലമായ പാർക്കിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്​കൂളിന് സമീപമുള്ള നാഷനൽ സ്​റ്റേഡിയത്തിലും സേക്രഡ് ഹാർട് സ്‌കൂൾ ഗ്രൗണ്ടിലുമാണ്​ പാർക്കിങ് ക്രമീകരിച്ചത്​. സ്​കൂൾ കാമ്പസിൽ നിന്ന് നാഷനൽ സ്​റ്റേഡിയത്തിലേക്ക് ബസ് ഷട്ടിൽ സർവീസ് ലഭ്യമാണ്​. സ്​കൂൾ ഫുട്​ബാൾ ഗ്രൗണ്ടിലാണ്​ വിനോദപരിപാടികളും അനുബന്ധ സ്​റ്റാളുകളുമുള്ളത്​. ഫുഡ് സ്​റ്റാളുകളും വാണിജ്യ സ്​റ്റാളുകളും ബാസ്​കറ്റ്ബാൾ ഗ്രൗണ്ടിലാണുള്ളത്​.

ഇതോടനുബന്ധിച്ച്​ പ്രോപ്പർട്ടി എക്സ്പോ , കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ എന്നിവയുമുണ്ട്​. ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും നടത്തുന്ന വിവിധ സാംസ്​കാരിക പരിപാടികൾ മേളയുടെ പ്രത്യേകതയാണ്​. ഫുഡ് സ്​റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ രുചിഭേദങ്ങളുമായി സജീവമാണ്​. ഇന്ത്യൻ സ്‌കൂളി​​​െൻറ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ ഫുഡ് സ്​റ്റാളുകളും ഗെയിം സ്​റ്റാളുകളും ഒരുക്കിയിട്ടുണ്ട്​. കൂടാതെ, സ്​കൂൾ സ്​റ്റുഡൻറ്​സ്​ കൗൺസി​​​െൻറ ഒരു സ്​റ്റാളുമുണ്ട്​. മേള സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ മെഗ സമ്മാന ജേതാവിനെ തീരുമാനിക്കും. മിത്സുബിഷി കാറാണ് മെഗാ റാഫിൾ ഡ്രോയിലെ ബമ്പർ സമ്മാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story