Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍ ധനമന്ത്രി ...

ബഹ്റൈന്‍ ധനമന്ത്രി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച നടത്തി

text_fields
bookmark_border
ബഹ്റൈന്‍ ധനമന്ത്രി  കുവൈത്ത് അമീറുമായി  കൂടിക്കാഴ്ച്ച നടത്തി
cancel

മനാമ: ബഹ്റൈന്‍ ദേശീയ സാമ്പത്തിക കാര്യ ധനമന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ കുവൈത്ത് അമീര്‍ ശൈഖ് സബാഹ ് അല്‍ അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിക്ക്​ കുവൈത്ത് അമീര്‍ ബയാന്‍ പാലസില്‍ സ്വീകരണമൊരുക്കി. ഇരുരാജ്യങ്ങളും ജനതയും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും സഹകരണവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് വിലയിരുത്തി.
കുവൈത്ത് അമീറിനും ജനതക്കുമുള്ള ഹമദ് രാജാവി​​​െൻറ അഭിവാദ്യങ്ങള്‍ മന്ത്രി കൈമാറി.

അമീറി​​​െൻറ നേതൃത്വത്തില്‍ കുവൈത്ത് എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കട്ടെയെന്ന്​ ആശംസയില്‍ വ്യക്തമാക്കി. കുവൈത്ത് അമീര്‍ ഹമദ് രാജാവിനുള്ള പ്രത്യഭിവാദ്യം കൈമാറി. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്​മദ് അൽ ജാബിര്‍ അസ്സബാഹ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയെ സ്വീകരിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story