Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാറ്റ്​: ഉപഭോക്​തൃ...

വാറ്റ്​: ഉപഭോക്​തൃ സംരക്ഷണവും സുതാര്യതയും പ്രധാന പരിഗണനകൾ

text_fields
bookmark_border
വാറ്റ്​: ഉപഭോക്​തൃ സംരക്ഷണവും സുതാര്യതയും പ്രധാന പരിഗണനകൾ
cancel

മനാമ: മൂല്യവർധിത നികുതി (വാറ്റ്) സ​മ്പ്രദായം നടപ്പാക്കാനൊരുങ്ങവെ, ഉപഭോക്​തൃ സംരക്ഷണവും സുതാര്യതയുമാകും പ് രധാന പരിഗണനകളെന്ന്​ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തി​​​െൻറ അസി.അണ്ടർ സെക്രട്ടറി (ഡെവലപ്​മ​​െൻറ്​ ആൻറ് ​ പോ ളിസി ഒാഫ്​ പബ്ലിക്​ റെവന്യൂസ്) റാണ ഇബ്രാഹിം ഫഖീഹി പറഞ്ഞു. പുതിയ നികുതി സ​​മ്പ്രദായത്തി​​​െൻറ വിവിധ വശങ്ങളെക്കുറിച്ച്​ ഉപഭോക്താക്കളെയും വ്യാപാരികളെയും ബോധവത്​കരിക്കുമെന്നും അവർ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ഇതിനായി വ്യാപാര സ്​ഥാപനങ്ങൾക്കും കമ്പനികൾക്കുമായി ശിൽപശാലകൾ നടത്തും. മന്ത്രാലയം വ്യാപാരികളുമായി നേരിട്ട്​ ആശയവിനിയമം നടത്തുകയും ചെയ്യും. ഇതുവഴി ജനുവരി ഒന്നുമുതൽ വാറ്റ്​ തടസമില്ലാതെ നടപ്പാക്കാനാകുമെന്ന കാര്യം ഉറപ്പിക്കും.
രജിസ്​റ്റർ ചെയ്​ത സ്​ഥാപനങ്ങളെല്ലാം വാറ്റ്​ സർട്ടിഫിക്കറ്റ്​ പ്രദർശിപ്പിക്കണം. ഇതിൽ സ്​ഥാപനത്തി​​​െൻറ കൊമേഴ്യൽ രജിസ്​ട്രേഷൻ നമ്പർ, വാറ്റ്​ രജിസ്​ട്രേഷൻ തിയതി തുടങ്ങിയവ ഉണ്ടായിരിക്കും. ഉപഭോക്താക്കൾ കാണുന്ന രീതിയിലാണ്​ ഇത്​ സ്​ഥാപിക്കേണ്ടത്​.

രജിസ്​റ്റർ ചെയ്​ത സ്​ഥാപനങ്ങൾ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഇടപാടിന്​ മുമ്പ്​ ഒാരോന്നിനും നികുതി ഉ​ൾപ്പെടെയുള്ള വില പ്രദർശിപ്പിക്കണം. ഉപഭോക്താക്കളെ ഏതെങ്കിലും രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നത്​ നിയമവിരുദ്ധമാ​െണന്നും അവർ പറഞ്ഞു. അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റിനായി രജിസ്​റ്റർ ചെയ്യാനുള്ള അവസാന തിയതി കഴിഞ്ഞിട്ടുണ്ട്​. ഇവർക്ക്​ ജനുവരി ഒന്നുമുതൽ പുതിയ നികുതി സ​മ്പ്രദായം ബാധകമാകും. 500,000 ദിനാറിലധികം വരുമാനമുള്ള സ്​ഥാപനങ്ങൾ വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തയാക്കേണ്ടത്​ 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക്​ രജിസ്​ട്രേഷന്​ ഡിസംബർ 20 വരെ സമയമുണ്ട്​. 37,500 ദിനാറിന്​ താഴെ വരുമാനമുള്ള സ്​ഥാപനങ്ങൾക്ക്​ രജിസ്​ട്രേഷന്​ അവസാന തിയതിയില്ല. ​രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ നാഷനൽ ബ്യൂറോ ഫോർ ടാക്​സേഷൻ (എൻ.ബി.ടി) വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story