Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചികിത്സ പിഴവുകളിൽ...

ചികിത്സ പിഴവുകളിൽ സുതാര്യ അന്വേഷണമെന്ന്​ എൻ.എച്ച്​.ആർ.എ

text_fields
bookmark_border

മനാമ: രാജ്യത്ത്​ ചികിത്സ പിഴവുകൾ സംബന്ധിച്ച പരാതികൾ ഏറെയും ഉയർന്നത്​ സ്വകാര്യ സ്​ഥാപനങ്ങൾക്കെതിരായാണെന്ന് ​ റിപ്പോർട്ട്​. ഇൗ വർഷം ജനുവരി മുതൽ ഒക്​ടോബർ വരെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട്​ 147 പരാതികളാണ്​ ഉയർന്നത്​. മുൻ വർഷം ഇത്​ 237 ആയിരുന്നു. പൊതുസ്​ഥാപനങ്ങൾക്കെതിരെ 51 പരാതികൾ മാത്രമാണുണ്ടായത്. പോയ വർഷം ഇത്​ 94 ആയിരുന്നു. ഒക്​ടോബറിന്​ ശേഷം ലഭിച്ച പരാതികൾ അ​ന്വേഷിച്ചുവരുന്നതായി ദേശീയ ആരോഗ്യകാര്യ നിയന്ത്രണ അതോറിറ്റി (എൻ.എച്ച്​.ആർ.എ) ചീഫ്​ എക്​സിക്യൂട്ടിവ്​ ഡോ.മറിയം അൽ ജലാഹിമ പ്രാദേശിക പത്രത്തോട്​ പറഞ്ഞു.

2010 മുതൽ ഇൗ നിലക്കുള്ള 1,163 പരാതികളിൽ അന്വേഷണം നടന്നിട്ടുണ്ട്​. ഇൗ വർഷം ലഭിച്ച പരാതികളിൽ 101 എണ്ണം ഡോക്​ടർമാർക്കെതിരെയാണ്. 32 എണ്ണം സൗകര്യങ്ങൾ സംബന്ധിച്ചും ബാക്കിയുള്ളവ നഴ്​സുമാർ, ഫാർമസിസ്​റ്റുകൾ തുടങ്ങിയവർക്കെതിരെയുമാണ്​. സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളിൽ ഒരുപോലെ ഏറ്റവുമധികം പരാതി ഉയർന്നത്​ ഗൈനക്കോളജി വിഭാഗത്തിലാണ്​. ഡ​​െൻറൽ, ഇ​േൻറ ണൽ മെഡിസിൻ വിഭാഗങ്ങൾക്കെതിരായും പരാതികൾ കൂടുതലായി വന്നു. ചികിത്സ പിഴവ്​ വ്യക്തമായ കേസുകളിൽ അച്ചടക്ക നടപടി സ്വീകരിച്ചതായി ഡോ.ജലാഹിമ വ്യക്തമാക്കി. തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം പ്രതിസ്​ഥാനത്തുള്ളവർക്കുണ്ടാകും.

ഇൗ വർഷം അഞ്ചുശതമാനം കേസുകൾ മാത്രമാണ്​ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറിയത്​. ആരോഗ്യ സംവിധാനങ്ങൾ വഴി രോഗികൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത്​ അംഗീകരിക്കാനാകില്ലെന്ന്​ ഡോ.ജലാഹിമ പറഞ്ഞു. ഇത്തരം സംഭവങ്ങൾ മനുഷ്യ ജീവൻ തന്നെ നഷ്​ടപ്പെടാൻ ഇടയാക്കും.രോഗികളുടെ സാമ്പത്തികാവസ്​ഥയെ ബാധിക്കും. ആരോഗ്യമേഖലയിലുള്ള വിശ്വാസം നഷ്​ടപ്പെടാനും കാരണമാകും. ഇൗ രംഗം സുരക്ഷിതമാക്കേണ്ടത്​ അനിവാര്യമാണ്​. അന്വേഷണം നടക്കുന്ന വേളയിൽ പരാതിക്കാരുടെയും കുറ്റാരോപിതരുടെയും അവകാശങ്ങൾ മാനിക്കാറുണ്ട്​. സുതാര്യമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യും. ഇൗ രംഗത്ത്​ എൻ.എച്ച്.ആർ.എ വഹിക്കുന്ന പങ്ക്​ സംബന്ധിച്ച്​ ജനം കൂടുതൽ ബോധവാൻമാരാണ്​. ഇതാണ്​ പരാതികളുടെ എണ്ണം വ്യക്തമാക്കുന്നത്​. ^അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story