Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​പെക്​ട്ര: കുട്ടികൾ...

സ്​പെക്​ട്ര: കുട്ടികൾ വരച്ച ചിത്രങ്ങളുമായി കലണ്ടർ പ്രകാശനം ചെയ്​തു

text_fields
bookmark_border
സ്​പെക്​ട്ര: കുട്ടികൾ വരച്ച ചിത്രങ്ങളുമായി കലണ്ടർ പ്രകാശനം ചെയ്​തു
cancel

മനാമ: ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ​ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) നേതൃത്വത്തില ുള്ള കലണ്ടർ പ്രകാശന ചടങ്ങ്​ സ്വിസ്​ ഇൻറർനാഷനൽ ഹോട്ടലിൽ നടന്നു. അംബാസഡർ അലോക്​ കുമാർ സിൻഹ പ്രകാശനം നിർവഹിച്ച ു. ഡിസംബർ 14ന്​ എക്​സിബിഷൻ സ​​െൻററിൽ നടത്തിയ ‘സ്​പെക്​ട്ര’ ചിത്രരചന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളാണ്​ കലണ്ടറിൽ ഉൾപ്പെടുത്തിയത്​. പരിപാടിയുടെ സ്​പോൺസർമാരെ ആദരിച്ചു. എംബസി സെക്കൻറ്​ സെക്രട്ടറി രേണു യാദവ്​ സംബന്ധിച്ചു. ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ആർട്ട് കാർണിവലായ ‘സ്​പെക്​ട്ര’ ഇത്തവണ കുട്ടികളുടെയും രക്ഷിതാക്കളുടെയും വൻ പ്രാതിനിധ്യം കൊണ്ട്​ ശ്രദ്ധേയമായിരുന്നു. 5000ത്തോളം കുട്ടികളാണ്​ വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ പ​െങ്കടുത്തത്​.

ബഹ്​റൈനിൽ ഇത്രയും കുട്ടികൾ ഒരുമിച്ച്​ അണിനിരന്ന ചിത്രകലാമത്സരം അപൂർവമാണ്​. ഇതോടനുബന്ധിച്ച്​ സാംസ്​കാരിക പരിപാടികളും അരങ്ങേറി. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ആർ.എഫി​​​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത്തെ ആർട്ട് കാർണിവലാണ്​ ഇത്തവണ നടന്നത്​​. 2009 ലാണ്​ വിദ്യാർഥികൾക്കായി ചിത്രരചനമത്സരത്തിന്​ തുടക്കമിട്ടത്​. അന്ന്​ 700 പേരാണ്​ പങ്കെടുത്തത്​.

ഇന്ത്യൻ സ്​കൂൾ, ഏഷ്യൻ ​സ്​കൂൾ, ദി ന്യൂ ഇന്ത്യൻ ​സ്​കൂൾ, സേക്രഡ് ഹാർട്​ സ്​കൂൾ, ന്യൂ മില്ലെനിയം സ്​കൂൾ, ന്യൂ ഹൊറൈസൺ സ്​കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ, ഇബ്​നു ഹൈഥം സ്​കൂൾ, എം.എം.എ ഇൻറർനാഷണൽ സ്​കൂൾ, ക്വാളിറ്റി എജ്യുക്കേഷൻ സ്​കൂൾ, ഫിലിപ്പീൻസ്​ സ്​കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്​കൂൾ, ഹവാർ ഇൻറർനാഷണൽ സ്​കൂൾ, അൽ മഹോദി ഡേ ബോർഡിംഗ് സ്​കൂൾ, ശൈഖ ഹിസ്സ ഗേൾസ് സ്​കൂൾ, അൽ റാബി സ്​കൂൾ, ന്യൂ സിഞ്ച്​ കിൻറർഗാർട്ടൻ സ്​കൂൾ, സൈനബ് ഗവ. സ്​കൂൾ, ന്യൂ ജെനറേഷൻ സ്​കൂൾ, വിസാം ഇൻറർനാഷണൽ സ്​കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളു​െട ചിത്രങ്ങളാണ്​ കലണ്ടറിൽ ഇടം പിടിച്ചത്​. ​െഎ.സി.ആർ.എഫ്​ ഭാരവാഹികൾ ചടങ്ങിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story