Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതുവത്സരാഘോഷം: ...

പുതുവത്സരാഘോഷം: ശല്യമുണ്ടാക്കുന്ന വാഹനങ്ങൾ ഒരുമാസം തടഞ്ഞുവെക്കും

text_fields
bookmark_border
പുതുവത്സരാഘോഷം:  ശല്യമുണ്ടാക്കുന്ന വാഹനങ്ങൾ ഒരുമാസം തടഞ്ഞുവെക്കും
cancel

മനാമ: പുതുവവത്സര ദിനാഘോഷ വേളയിൽ മറ്റുള്ളവർക്ക്​ ശല്യമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ െന്ന് ട്രാഫിക് അതോറിറ്റി ഡയറ്​ക്​ടര്‍ ശൈഖ് അബ്​ദുറഹ്​മാന്‍ ബിന്‍ അബ്​ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി. ഗത ാഗത സുരക്ഷ ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തും. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വാഹനങ്ങൾ കസ്​റ്റഡിയിലെടുക്കുകയും ഒരു മാസത്തേക്ക് റോഡിലിറക്കുന്നതിന്​ നിരോധിക്കുകയും ചെയ്യും.

വാഹനമോടിക്കുന്ന മുഴുവൻ ആളുകളും റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ നിന്ന് അസ്വാഭാവിക ശബ്​ദമുണ്ടാക്കുകയോ റോഡില്‍ തടസമുണ്ടാക്കുകയോ ചെയ്​താല്‍ ഒരുമാസത്തേക്ക് സസ്പെന്‍ഷന്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ദിനാഘോഷ വേളയിൽ പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കിയ 50 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇതി​​​െൻറ ഡ്രൈവര്‍മാർക്കെതിരെ നടപടി സ്വീകരിക്കും. അമിതവേഗത, റോഡിൽ വാഹനങ്ങൾ ഉപ​യോഗിച്ചുള്ള അഭ്യാസങ്ങൾ, സിഗ്​നലുകൾ അവഗണിക്കൽ, അനുവാദമില്ലാത്ത റേസിങ്​ തുടങ്ങിയവയൊന്നും ആഘോ ഷത്തി​​​െൻറ പേരിൽ അനുവദിക്കുന്ന​തല്ലെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story