Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 4:52 AM GMT Updated On
date_range 18 Jun 2019 6:59 AM GMTസഹോദരെൻറ സി.പി.ആര്‍ ഉപയോഗിച്ച് കടന്ന പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
text_fieldsbookmark_border
മനാമ: സഹോദരെൻറ സി.പി.ആര്‍ ഉപയോഗിച്ച് ദുബൈയിലേക്ക് യാത്ര ചെയ്ത സ്വദേശിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഒന്ന ാം ക്രിമിനല്‍ കോടതിയുടേതാണ് വിധി. പ്രതി ജയിലിലായിരിക്കെ ചികിത്സക്കായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെത്തിയിരുന്നു. തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സല്‍മാനിയയിലേക്ക് വന്നയുടന്‍ സഹോദരനുമായി ബന്ധപ്പെടുകയും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് പുറത്തു കടന്ന പ്രതി സഹോദരെൻറ സി.പി.ആര്‍ ഉപയോഗിച്ച് സൗദി കോസ്വെ വഴിയാണ് ദുബൈയിലേക്ക് കടന്നത്. യു.എ.ഇ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ ബഹ്റൈനിലത്തെിച്ച് നിയമത്തിന് മുന്നിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story