Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗഹൃദ സംഗമം...

സൗഹൃദ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പുതു വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാനും സൗഹൃദത ്തി​​​െൻറ പുതു നാമ്പുകൾ വളർത്താനും ഇത്തരം കൂട്ടായ്​മകൾ കരുത്ത് പകരുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രൻറ്സ് പ്രസിഡ ൻറ് ജമാൽ ഇരിങ്ങൽ വ്യക്തമാക്കി. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ കെ.എ. യൂസുഫ് ഉമരി സന്ദേശം നൽകി. മനുഷ്യത്വത്തെ വിലമതിക്കാത്ത പ്രകടനപരമായ സ്നേഹ നാട്യങ്ങളെ കരുതലോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയോ മതമോ നോക്കാതെ പരസ്​പര സ്നേഹത്തോടും സൗഹാർദ്ദത്തോടും മനുഷ്യരെ ഒപ്പം കൂട്ടുവാനും വേദനിക്കുന്നവന് ആശ്വാസം നൽകാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും കഴിയുന്നവരായി മാറണം. മത ബോധം കൂടുന്നത്​ സംശയാസ്​പദമായി മാറുന്ന തരത്തിലാണ് ഇന്ന് വീക്ഷിക്കപ്പെടുന്നത്.

മതങ്ങളുടെ ആത്മീയാംശം ഉപേക്ഷിക്കുകയും പ്രകടനാത്മകത എടുത്തണിയുകയും ചെയ്യുന്നത് മത ബോ ധമാണെന്ന് പലരും തെറ്റിദ്ധരിക്കുകയാണ്. ഒാരോരുത്തർക്കും തങ്ങളുടെ ആശയത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ സൗഹാർദവും സ്നേഹവും പുലർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ സോമൻ ബേബി, ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം, കെ.ടി. സലീം, ഷാജി കാർത്തികേയൻ, പങ്കജ് നഭൻ, പ്രദോഷ് കുമാർ ചെമ്പ്ര, വർഗീസ് കാരക്കൽ എന്നിവർ സംസാരിച്ചു. മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പ​െങ്കടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വാഗതം ആശംസിച്ചു. വൈസ്‌ പ്രസിഡൻറ് സഈദ്‌ റമദാൻ നദ്​വി സമാപനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story