Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർക്കാർ കർമ പദ്ധതി...

സർക്കാർ കർമ പദ്ധതി പ്രധാനമന്ത്രി പാർലമെൻറിൽ സംസാരിക്കും

text_fields
bookmark_border
സർക്കാർ കർമ പദ്ധതി പ്രധാനമന്ത്രി പാർലമെൻറിൽ സംസാരിക്കും
cancel

മനാമ: 2019-2022 വർഷത്തേക്കുള്ള സർക്കാർ കർമ പദ്ധതി സംബന്ധിച്ച്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പാർലമ ​​െൻറ്​ മുമ്പാകെ സംസാരിക്കുമെന്ന്​ ശൂറ, പാർലമ​​െൻറ്​ കാര്യ മന്ത്രി ഘാനിം ബിൻ ഫാദിൽ അൽ ബു​െഎനയിൻ പറഞ്ഞു. ജനുവര ി എട്ടിനാണ്​ പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രി പാർലമ​​െൻറ്​ അധ്യക്ഷ ഫൗസിയ ബിൻത്​ അബ്​ദുല്ല സൈനലിന്​ കത്തയച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്നാണ്​ സര്‍ക്കാര്‍ കർമ പദ്ധതിക്ക്​ അംഗീകാരം നല്‍കിയത്​.

ഇൗ യോഗത്തിൽ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെ ൻറിന് വിടാൻ തീരുമാനിച്ചിരുന്നു. ‘വിഷന്‍ 2030’ ലക്ഷ്യമിടുന്ന സുസ്ഥിരത, മാത്സര്യം, നീതി എന്നിവക്കാണ് പദ്ധതി​ ഉൗന്നൽ നൽകുന്നത്. ഇതുപ്രകാരം മനുഷ്യവിഭവ ശേഷി സമര്‍ഥമായി ഉപയോഗപ്പെടുത്താനും വരും തലമുറയുടെ സുഭിക്ഷ ജീവിതം ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്വകാര്യ മേഖലയുടെ ശാക്തീകരണവും അതുവഴി സാമ്പത്തിക രംഗത്തെ പുരോഗതിയും സാധ്യമാക്കും. നിക്ഷേപ അന്തരീക്ഷം സൃഷ്​ടിക്കുകയും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ജനങ്ങളുടെ സ്വൈര ജീവിതത്തിന് പ്രാമുഖ്യം നൽകാനും തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story