Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ ആദ്യ മജ്ജ...

ബഹ്​റൈനിലെ ആദ്യ മജ്ജ മാറ്റിവെക്കൽ വിജയകരം

text_fields
bookmark_border

മനാമ: ബഹ്​റൈനിലെ ആദ്യ മജ്ജ മാറ്റിവെക്കൽ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ഹോസ്​പിറ്റലിൽ നടന്നു. ബഹ്​റൈനിയായ ഖാലി ദ്​ അഹ്​മദ്​ എന്നയാൾക്കാണ്​ കഴിഞ്ഞ മാസം മജ്ജ മാറ്റിവെക്കൽ നടത്തിയത്. ഇയാളിപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ്​ വ ിവരം. അർബുദം, സിക്കിൾ സെൽ അനീമിയ, താലസീമിയ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഇനി ചികിത്സക്കായി വിദേശ​ത്തേക്ക്​ പോകേണ്ടി വരില്ല എന്നാണ്​ ഇൗ മുന്നേറ്റം സൂചിപ്പിക്കുന്നത്​. കിങ്​ ഹമദ്​ ഒാ​േങ്കാളജി സ​​െൻററും തുർക്കിയിലെ എർസിയസ്​ യൂനിവേഴ്​സിറ്റിയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചതോടെ, ബഹ്​റൈൻ മജ്ജ മാറ്റിവെക്കലിന്​ അന്താരാഷ്​ട്ര അംഗീകാരമുള്ള രാജ്യമായി മാറിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം മുഹറഖിലെ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ഹോസ്​പിറ്റലിൽ മേജർ ജനറൽ ഡോ.ശൈഖ്​ സൽമാൻ ബിൻ അതിയതുല്ല ആൽ ഖലീഫയും ഡയറക്​ടർ ഡോ. എലിയ ഫാദിലും ചേർന്ന നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ ഇക്കാര്യം വിശദീകരിച്ചത്​. നിലവിൽ ഇൗ പ്രക്രിയക്കായി ആശുപത്രിയിൽ 10 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്​.

അത്​ ബഹ്​റൈനിലെ ആവശ്യങ്ങൾക്ക്​ ധാരാളമാണ്​. ഭാവിയിൽ ഗൾഫിലെ തന്നെ മജ്ജ മാറ്റിവെക്കൽ രംഗത്തെ മികവി​​​െൻറ കേന്ദ്രമായി ആശുപത്രിയെ മാറ്റാനാണ്​ പദ്ധതിയിടുന്നത്​. അടുത്ത ദിവസങ്ങളിൽ രണ്ടു ബഹ്​റൈനികൾക്ക്​ കൂടി മജ്ജ മാറ്റിവെക്കൽ നടത്താൻ തയാറെടുക്കുകയാണ്​ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ഹോസ്​പിറ്റൽ. ബഹ്​റൈനിൽ ധാരാളമായി കണ്ടുവരുന്ന പാരമ്പര്യ രോഗമായ സിക്കിൾ സെൽ അനീമിയ ബാധിതർക്ക്​ പുതിയ സേവനം ഏറെ ഉപകാരപ്പെടും. രാജ്യത്ത്​ ഇൗ രോഗാവസ്​ഥയുള്ള 8,664 പേരുണ്ടെന്നാണ്​ കണക്ക്​. ഇപ്പോൾ വിദേശത്ത്​ ഇൗ ചികിത്സക്ക്​ പോകുന്നവർക്ക്​ മജ്ജ വാറ്റിവെക്കൽ നടത്തണമെങ്കിൽ ചുരുങ്ങിയത്​ മൂന്നുമാസമെങ്കിലും അവിടെ തങ്ങേണ്ടി വരുന്നുണ്ട്​. മാത്രവുമല്ല തുടർ ചികിത്സക്കായി ഇടക്കിടെ വീണ്ടും പോകേണ്ടി വരും. ഇൗ പ്രശ്​നങ്ങളെല്ലാം പുതിയ നേട്ടത്തോടെ പരിഹരിക്കപ്പെടുകയാണ്​. അതുവഴി രോഗികൾക്കും സർക്കാറിനും വലിയ സാമ്പത്തിക ലാഭവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story