Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച്​ പ്രവാസികൾ

text_fields
bookmark_border
എയര്‍ ഇന്ത്യ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച്​ പ്രവാസികൾ
cancel

മനാമ: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്ന രീതി ഒഴിവാക്കിയ എയര്‍ ഇന്ത ്യയുടെ നടപടിയെ വിവിധ പ്രവാസി സംഘടകളും സാമൂഹിക പ്രവർത്തകരും സ്വാഗതം ചെയ്​തു. വർഷങ്ങളായുള്ള മുറവിളിക്കാണ്​ പരി ഹാരമാകുന്നതെന്ന്​ കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഭാവിയിൽ പണമില്ലാത്തവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന രീതിയിലേക്ക്​ ഇത്​ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫിലെ വിവിധ രാജ്യങ്ങളിലുള്ള സംഘടനകൾ ഇൗ ആവശ്യം നിരന്തരം ഉന്നയിക്കാറുള്ളതാണ്​. പ്രവാസി ഭാരതീയ സമ്മേളനത്തിലും മറ്റും പല തവണ പ്രശ്​നം ചർച്ചയായിട്ടുണ്ട്​. എം.പിമാർക്കും മന്ത്രിമാർക്കും പലവട്ടം നിവേദനങ്ങളും നൽകി. ഇതി​​​െൻറയെല്ലാം ഫലമാണ്​ പുതിയ തീരുമാനം. ^​സുബൈർ വ്യക്തമാക്കി.

ബഹ്​റൈനിൽ, യാത്ര സമിതി പോലുള്ള സംഘടനകൾ ഇൗ പ്രശ്​നം ഉന്നയിച്ച്​ പലപ്പോഴായി ഭരണനേതൃത്വവും എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എയർ ഇന്ത്യ തീരുമാനത്തെ യാത്ര സമിതി സ്വാഗതം ചെയ്​തു. പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്​ത ബഹ്റൈന്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. പ്രവാസികളുടെ കാര്യങ്ങളിലെല്ലാം എയര്‍ ഇന്ത്യയില്‍ നിന്നും ഇത്തരം അനുകൂല സമീപനമുണ്ടാവണമെന്നാണ്ആഗ്രഹിക്കുന്നത്. ഇൗ തീരുമാനത്തിൽ എയര്‍ ഇന്ത്യ മാനേജ്മ​​െൻറിനെ അഭിനന്ദിക്കുന്നു. തുടര്‍ന്നും ടിക്കറ്റ് നിരക്കു വർധന ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു.മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്നത് ഒഴിവാക്കിയ എയര്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സ്വാഗതം ചെയ്​തു.

പ്രവാസികളുടെ മൃതദേഹത്തിന് വിലയിടുന്ന പ്രവണത പൂർണമായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. ഗൾഫിൽ മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും മൃതദേഹം സർക്കാർ ചെലവിൽ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ തയാറാകണം. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക്​ മതിയായ ഫണ്ടുണ്ട്​. കോൺസുലർ സേവനങ്ങൾക്കായി എത്തുന്നവരിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഈ ഫണ്ട് വികസിപ്പിക്കുന്നത്. ഈ തുക ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്​ വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story