Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാർഥികൾ ജയിലിൽ ...

വിദ്യാർഥികൾ ജയിലിൽ പരീക്ഷ എഴുതി

text_fields
bookmark_border
വിദ്യാർഥികൾ ജയിലിൽ  പരീക്ഷ എഴുതി
cancel

മനാമ: ബഹ്​റൈനിൽ ജയിലിൽ കഴിയുന്ന വിദ്യാർഥികൾ ജയിൽതന്നെ പരീക്ഷ എഴുതി. ഇത്​ മനുഷ്യാവകാശ മേഖലയിലുള്ളവർ വിലയിരുത ്തി. നാഷനൽ ഇൻസ്​റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്​സ്​ (എൻ.​െഎ.എച്ച്​.ആർ) സംഘാംഗങ്ങളാണ്​ ജൗ ജയിലിൽ നടന്ന പരീക്ഷകൾ വ ിലയിരുത്തിയത്​. എൻ.​െഎ.എച്ച്​.ആർ അധ്യക്ഷ മറിയ ഖൗരി പരിശോധനക്ക്​ നേതൃത്വം നൽകി. ജയിൽ ഉദ്യോ ഗസ്​ഥർ എൻ.​െഎ.എച്ച്​.ആർ പ്രതിനിധികൾ മുമ്പാകെ വിദ്യാർഥികളുടെ പഠന^പരീക്ഷ കാര്യങ്ങൾ വിശദീകരിച്ചു. എൻ.​െഎ.എച്ച്​.ആർ പോയ വർഷം അഞ്ചുതവണ ജയിൽ സന്ദർശനം നടത്തിയിട്ടുണ്ട്​. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രശ്​നങ്ങൾ എൻ.​െഎ.എച്ച്​.ആർ അന്വേഷിച്ച്​ നടപടി സ്വീകരിക്കാറുണ്ട്​. കഴിഞ്ഞ വർഷം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട 109 പരാതികളാണ്​ ഇവർക്ക്​ ലഭിച്ചത്​. സഹായം ആവശ്യപ്പെട്ട്​ 353 അഭ്യർഥനകളും ലഭിച്ചു. 2011ലാണ്​ എൻ.​െഎ. എച്ച്​.ആർ നിലവിൽ വന്നത്​.

ഇതുവരെ ഇവർ മൊ ത്തം 713 പരാതികൾ പരിഗണിച്ചിട്ടുണ്ട്​. പരാതികൾ സാമ്പത്തിക, സാമൂഹിക, സാംസ്​കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്​. എൻ.​െഎ.എച്ച്​.ആറി​​​െൻറ സീഫ്​ ഒാഫിസിൽ നേരിട്ടും ഒാൺലൈൻ ആയും പരാതികൾ നൽകാം. ഇവർ മൊബൈൽ ആപ്പുമുണ്ട്​. അല്ലെങ്കിൽ ടോൾഫ്രീ ഹോട്ട്​ലൈൻ നമ്പറായ 80001444ൽ വിളിച്ചും പരാതി നൽകാം. 2017 ആഗസ്​റ്റിലാണ്​ ഹോട്ട്​ലൈൻ സേവനം തുടങ്ങിയത്​.പോയവർഷം ഹോട്ട്​ലൈനിൽ 1,250 പേർ വിളിച്ചു. സാമൂഹിക മാധ്യമങ്ങളിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്​ കഴിഞ്ഞ വർഷം 36 പരാതികൾ ലഭിച്ചതായി എൻ.​െഎ.എച്ച്​.ആർ അറിയിച്ചു. ഇൗ വർഷം പ്രവാസി തൊഴിലാളികളുടെ പ്രശ്​നങ്ങളിൽ കൂടുതൽ സജീവമാകാൻ എൻ.​െഎ.എച്ച്​.ആറിന്​ പദ്ധതിയുണ്ട്​. ഇതിനായി ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിക്കും. പ്രവാസി തൊഴിലാളികളുടെ പ്രശ്​നങ്ങൾ പരിഗണിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമായി എൻ.​െഎ.എച്ച്​.ആർ 2017ൽ എൽ.എം.ആർ.എ നടത്തുന്ന പ്രവാസി സംരക്ഷണ കേന്ദ്രത്തിൽ ഒാഫിസ്​ തുറന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story