Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ മെഗ...

ഇന്ത്യൻ സ്​കൂൾ മെഗ ഫെയർ ഫുട്​ബാൾ മത്സരങ്ങൾക്ക് തുടക്കമായി

text_fields
bookmark_border

മനാമ: ഇന്ത്യൻ സ്​കൂൾ മെഗ ഫെയറിനോടനുബന്ധിച്ചുള്ള ഫുട്​ബാൾ ചാമ്പ്യൻസ്​ കപ്പിന്​​ അദാരിയിലെ ഇത്തിഹാദ്​ ഫുട്​ബാൾ ഗ്രൗണ്ടിൽ തുടക്കമായി. മെഗ ഫെയർ ജനറൽ കൺവീനർ എസ്​.ഇനയദുല്ല ഉദ്​ഘാടനം ചെയ്​തു. ഫെയർ പാട്രൺ മുഹമ്മദ്​ ഹുസൈൻ മാലിം കിക്കോഫ്​ നടത്തി. സ്​കൂൾ കമ്മിറ്റി സെക്രട്ടറി സജി ആൻറണി സ്വാഗതം പറഞ്ഞു. എം.എൻ.രാജേഷ്​ നന്ദി രേഖപ്പെടുത്തി. സ്​കൂൾ വൈസ്​ ചെയർമാൻ ജെയ്​ഫർ മെയ്​ദാനി, അസി.സെക്രട്ടറി എൻ.എസ്​. പ്രേമലത, സജി ജോർജ്​, സായ്​കത് സർക്കാർ, സിസിൽ സോമൻ, അൻസൽ കൊച്ചുകുടി, സുനിൽ കെ.ചെറിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 12 ടീമുകളാണ്​ പ​െങ്കടുക്കുന്നത്​. 18 ലീഗ് മത്സരങ്ങളിൽ ആറെണ്ണം പൂർത്തിയായി.

ആദ്യ മത്സരത്തിൽ യുവ കേരളയും മറീനയും സമനില പാലിച്ചു. രണ്ടാം മത്സരത്തിൽ ഷോ സ്​റ്റോപ്പേഴ്‌സിനെതിരെ എഫ്.സി കേരള 2-0ത്തിന്​ വിജയം നേടി. മൂന്നാമത്തെ മത്സരത്തിൽ അൽ കേരളാവി ഒരു ഗോളിന് മാട്ടൂൽ എഫ് സിയെ തോൽപ്പിച്ചു. നാലാം മത്സരത്തിൽ മിഡ് ലാൻഡ് എഫ്.സി 2-0 ന് സാഗർ ഐ.എസ്.എഫ്.എഫ്. സിയെ തോൽപ്പിച്ചു . മറ്റൊരു മത്സരത്തിൽ കെ.എച്ച്. യുണൈറ്റഡ് എഫ്.സി 3 -1 ന്​ കെ.എം.സി. സിയെ തോൽപ്പിച്ചു . ആറാം മത്സരത്തിൽ സല്ലാഖ് എഫ്.സി 3 -2ന്​ സൂപ്പർ ഹീറോസ് എഫ്.സിയെ പരാജയപ്പെടുത്തി. അടുത്ത കളികൾ ജനുവരി 10, 11 തിയതികളിൽ നടക്കും. 17നാണ്​ ക്വാർട്ടർ ഫൈനൽ. സൈമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജനുവരി 18നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story