Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെത്തുന്ന ...

ബഹ്​റൈനിലെത്തുന്ന ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ വൻ വർധന

text_fields
bookmark_border
ബഹ്​റൈനിലെത്തുന്ന  ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ വൻ വർധന
cancel

മനാമ: ബഹ്​റൈനിലെത്തുന്ന ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ വൻ വർധന. 2015ലെ കണക്കും പോയ വർഷത്തെ കണക്കുമായി താരതമ്യം ചെ ​യ്യു​േമ്പാഴാണ്​ ഇൗ വർധന വ്യക്തമായത്​. 2015ൽ 9.7 ദശലക്ഷം പേരാണ്​ ബഹ്​റൈനിൽ എത്തിയത്​. എന്നാൽ പോയവർഷം 12 ദശലക്ഷം ടൂറ ിസ്​റ്റുകൾ വന്നു.
2022ഒാടെ രാജ്യത്ത്​ 14.6 ദശലക്ഷം ടൂറിസ്​റ്റുകളെ എത്തിക്കുക എന്നതാണ്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക് ​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ) ലക്ഷ്യമിടുന്നതെന്ന്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ശൈഖ്​ ഖാലിദ്​ ബിൻ ഹമൂദ്​ ആൽ ഖലീഫ പറഞ്ഞു. ‘ഗൾഫ്​ എയർ’ കൊമേഴ്യൽ കോൺഫറൻസിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ടൂറിസ്​റ്റുകൾ ബഹ്​റൈനിൽ തങ്ങുന്ന കാലവളവിലും വലിയ വർധന ഉണ്ടായിട്ടുണ്ട്​. ഇക്കാര്യത്തിൽ 26 ശതമാനം വർധനവാണ്​ ഉണ്ടായത്​.

ബഹ്​റൈനിലെത്തുന്ന ടൂറിസ്​റ്റുകളിൽ അധികവും സൗദി പൗരൻമാരും മറ്റ്​ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരും ആണ്​. 2018ൽ ജി.ഡി.പിയുടെ 6.6 ശതമാനം വരുമാനം ടൂറിസം രംഗത്തിന്​ നൽകാൻ കഴിയുക എന്ന ലക്ഷ്യമാണ്​ ബി.ടി.ഇ.എക്കുണ്ടായിരുന്നത്​. മുഴുവൻ കണക്കുകൾ പുറത്തുവരുന്നതോടെ, അത്​ കൈവരിക്കാനാകുമെന്നാണ്​ കരുതുന്നതെന്ന്​ ശൈഖ്​ ഖാലിദ്​ പറഞ്ഞു. 2015ൽ ജി.ഡി.പിയുടെ 4.6 ശതമാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022ഒാടെ ജി.ഡി.പിയുടെ 8.3 ശതമാനം വരുമാനം കൈവരിക്കണമെന്നും ലക്ഷ്യമിടുന്നു. ഇതിനായി ടൂറിസം രംഗത്ത്​ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്​. പോയ വർഷത്തെ കണക്കനുസരിച്ച്​ ഒരു ടൂറിസ്​റ്റ്​ ബഹ്​റൈനിൽ ശരാശരി ചെലവഴിക്കുന്ന തുക 80 ദിനാർ ആണ്​. 2015ലെ കണക്കുമായി താരതമ്യം ചെയ്യു​േമ്പാൾ ഇതിൽ 10 ശതമാനം വർധനയുണ്ട്​. 2022 ആകു​േമ്പാഴേക്ക്​ ഇൗ തുക 97.9 ദിനാർ ആക്കി മാറ്റാനാണ്​ പദ്ധതി.

അവസാന കണക്കനുസരിച്ച്​ രാജ്യത്ത്​ 21,465 ഹോട്ടൽ മുറികൾ ലഭ്യമാണ്​. അടുത്ത മൂന്നുമുതൽ നാലുവർഷത്തിനുള്ളിൽ 22 ഹോട്ടലുകൾ നിർമാണം പൂർത്തിയാക്കുകയും ചെയ്യും. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള ബി.ടി.ഇ.എ ഒാഫിസുകൾ ബഹ്​റൈനിലേക്ക്​ കൂടുതൽ ടൂറിസ്​റ്റുകളെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്​. കഴിഞ്ഞ വർഷം കുവൈത്തിൽ ഒാഫിസ്​ തുറന്നിട്ടുണ്ട്​. ഇൗ വർഷം മാർച്ചോടെ യു.എ.ഇയിൽ മറ്റൊരു ഒാഫിസ്​ ആരംഭിക്കാൻ പദ്ധതിയുണ്ട്​. ബി.ടി.ഇ.എ ബഹ്​റൈൻ എക്കണോമിക്​ ഡവലപ്​മ​​െൻറ്​ ബോർഡുമായി ചേർന്ന്​ ബഹ്​റൈൻ ഡോട്​ കോം എന്ന പോർട്ടൽ അടുത്ത മാസം ലഭ്യമാക്കും. രാജ്യത്ത്​ കൂടുതൽ തൊഴിലും വ്യാപാര സാധ്യതകളും നിക്ഷേപവും വർധിപ്പിക്കാനുതകുന്ന രൂപത്തിലാണ്​ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story