Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഇനി...

ബഹ്​റൈനിൽ ഇനി പോസ്​റ്റൽ സേവനങ്ങൾക്കും വാറ്റ്​

text_fields
bookmark_border
ബഹ്​റൈനിൽ ഇനി പോസ്​റ്റൽ സേവനങ്ങൾക്കും വാറ്റ്​
cancel

മനാമ: ബഹ്​റൈൻ പോസ്​റ്റ്​ വിവിധ സേവനങ്ങൾക്ക്​ മൂല്യ വർധിത നികുതി (വാറ്റ്​) ഏർപ്പെടുത്തി തുടങ്ങിയതായി റിപ്പോ ർട്ട്​. വ്യക്തിഗത, വ്യാപാര, ഇ^സേവനങ്ങൾക്കാണ്​ വെള്ളിയാഴ്​ച മുതൽ വാറ്റ്​ ചുമത്തി തുടങ്ങിയത്​. മതിയായ അനുമതി ലഭി ച്ചശേഷമാണ്​ നടപടിയെന്ന്​ പോസ്​റ്റൽ വിഭാഗം ഉപഭോക്താക്കൾക്ക്​ അയച്ച ​മൊബൈൽ സന്ദേശത്തിൽ പറയുന്നു. രജിസ്​റ് റേഡ്​ മെയിൽ, എക്​സ്​പ്രസ്​ മെയിൽ, പാർസലുകൾ, ഒാർഡിനറി മെയിൽ എന്നിവക്ക്​ വാറ്റ്​ ബാധകമാണ്​. വിപണിയിലെ പ്രശ്​നങ്ങ ൾ തീരും വരെ വാറ്റ്​ നിർത്തിവെക്കണമെന്ന്​ ചില എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്​. കോൾഡ്​ സ്​റ്റോറുകളിലും മാളുകളിലും മറ്റും വാറ്റ്​ സംബന്ധിച്ച പലവിധ സന്ദേഹങ്ങൾ നിലനിൽക്കുന്നതായാണ്​ ആക്ഷേപം.

ബഹ്​റൈനിൽ വൈദ്യുതി, ജല സേവനങ്ങൾക്കും​ അഞ്ചു ശതമാനം വാറ്റ്​ ഏർപ്പെടുത്താൻ തീരുമാനമാതായി വൈദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) നേരത്തെ അറിയിച്ചിട്ടുണ്ട്​. 2019 ജനുവരി മുതൽ ഇൗ നിരക്ക്​ പ്രാബല്യത്തിൽ വരും. ഇൗ മാസം ഒന്നു മുതലാണ്​ ബഹ്​റൈനിൽ വാറ്റ്​ നിലവിൽ വന്നത്. ഇത്​ കൃത്യമായി നടപ്പാക്കുന്നു എന്ന കാര്യം ഉറപ്പാക്കാൻ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്​ഥർ പരിശോധന തുടരുകയാണ്​. വ്യവസായ, വാണിജ്യ, ടൂറിസം മ​ന്ത്രാലയ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തുന്നത്​. മന്ത്രാലയത്തിലെ ഇൻസ്​പെക്​ഷൻ സ​​​െൻറർ കൺസ്യൂമർ പ്രൊട്ടക്​ഷൻ ഡയറക്​ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ​ പരിശോധനകൾ നടത്തുന്നത്​. ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം.

വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന- സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ്​ ടാക്​സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്​. എൻ.ബി.ടി വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്​. ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​.

വാറ്റ് ഈടാക്കാത്ത സാധനങ്ങള്‍ക്ക് അടയാളമിടാന്‍ നിര്‍ദേശം
മനാമ: മൂല്യ വർധിത നികുതി (വാറ്റ്) ഈടാക്കാത്ത സാധനങ്ങള്‍ക്ക് പ്രത്യേക അടയാളം രേഖപ്പെടുത്തണമെന്ന് നാഷനല്‍ ബ്യൂറോ ഓഫ് ടാക്സേഷന്‍ (എന്‍.ബി.ടി) വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഇത്തരം ഉല്‍പന്നങ്ങളെക്കുറിച്ച് അറിയുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമാണ് ഇൗ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് വാറ്റ്​ ഒഴിവാക്കിയ സാധനങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിന് വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമായ സംവിധാനങ്ങള്‍ സ്വീകരിക്കും. ശരിയായ വിധത്തില്‍ വാറ്റ് ഏര്‍പ്പെടുത്തുന്നതിന് ഇത് സഹായകമാവുമെന്നാണ് കരുതുന്നത്. വാറ്റ് സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്നതിന് എന്‍.ബി.ടിയുടെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

വെബ്സൈറ്റ് വഴി വാറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും
മനാമ: നാഷനല്‍ ബ്യൂറോ ഓഫ് ടാക്സേഷന്‍ (എൻ.ബി.ടി) ഉപഭോക്താക്കള്‍ക്കായി പുതിയ സേവനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് വഴി മൂല്യ വർധിത നികുതി (വാറ്റ്) സര്‍ട്ടിഫിക്കറ്റ് എടുക്കാനുള്ള സംവിധാനമാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. വാറ്റ് ഏര്‍പ്പെടുത്തുന്നത് സുതാര്യമാക്കുന്നതിനും ആശയക്കുഴപ്പം ഇല്ലാതിരിക്കുന്നതിനും പ്രത്യേക നടപടികളാണ്​ എന്‍.ബി.ടി കൈക്കൊണ്ടിട്ടുള്ളത്. ആദ്യ ഘട്ടം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതായും ബ്യൂറോ വ്യക്തമാക്കി. ഒന്നാം ഘട്ടം നടപ്പാക്കിയതിനെ സംബന്ധിച്ചുള്ള പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story