തണൽ ഭിന്നശേഷി വിദ്യാർഥികളുെട പരിപാടികൾ റംലി മാളിൽ അരങ്ങേറി
text_fieldsമനാമ: തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർഥികൾ ‘ലുലു’ റംലി മാളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ട്രഷറർ റഷീദ് മാഹി സ്വാഗതം പറഞ്ഞു. ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി യു.കെ. ബാലൻ, വൈസ് ചെയർമാൻ ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ നേ തൃത്വം നൽകി. വൈകീട്ട് ആറു മണിക്ക് തുടങ്ങിയ പരിപാടികൾ 10 മണിവരെ നീണ്ടു. ഭിന്ന ശേഷിക്കാരായ ധന്യയും വൈഷ്ണവും അവതരിപ്പിച്ച നൃത്തവും അറബിക് ഡാൻസും ഒപ്പനയും മറ്റും കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റിനുള്ള തണൽ ബഹ്‌റൈൻ ചാപ്റ്ററിെൻറ ഉപഹാരം ലുലു റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ, റംലി മാൾ ജനറൽ മാനേജർ മുഹമ്മദ് അഷൽ, മാർക്കറ്റിങ് മാനേജർ വിനീത് എന്നിവർ സെക്രട്ടറി മുജീബ് റഹ്‌മാനിൽ നിന്നും ഏറ്റുവാങ്ങി. വി.കെ.ജയേഷ്, ഷബീർ മാഹി, ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി, സലീം കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂർ, ലത്തീഫ് ആയഞ്ചേരി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.