റോഡ് നിയമങ്ങള്‍ പാലിച്ച ഡ്രൈവര്‍മാര്‍ക്ക് ആദരം
text_fieldsമനാമ: റോഡ് നിയമങ്ങള്‍ പാലിച്ച ഡ്രൈവര്‍മാരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദരം. ട്രാഫിക് നിരീക്ഷണ വിഭാഗത് തിെൻറ മേല്‍നോട്ടത്തിലാണ് അര്‍ഹരായ ഡ്രൈവര്‍മാരെ കണ്ടത്തെിയത്. ട്രാഫിക് വിഭാഗത്തിെൻറ കാമറക്കണ്ണിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് 20 ദിനാറിെൻറ ‘ഷുക്റന്’ പെട്രോള്‍ ഗിഫ്റ്റ് വൗച്ചര്‍ നല്കി. ട്രാഫിക് നിയമം ലംഘിക്കാത്തവരും അതിെൻറ പേരില്‍ പിഴയടക്കാത്തവരുമായ ഡ്രൈവര്‍മാരെയാണ് ആദരിച്ചത്. സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴി ഏത് തരം നിയമ ലംഘനവും കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കുമെന്ന് ട്രാഫിക് വൃത്തങ്ങൾ വ്യക്തതമാക്കി. വിവിധ റോഡുകളില്‍ വേഗത കണ്ടെത്തുന്നതിന് ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
അതാത് റോഡുകളിലെ നിര്‍ണിത വേഗത്തേക്കാള്‍ കൂടുതലാണ് വാഹനത്തിെൻറ വേഗതയെങ്കില്‍ പ്രസ്തുത വാഹനത്തിെൻറ നമ്പര്‍ രേഖപ്പെടുത്തപ്പെടും. റെഡ് സിഗ്നൽ മുറിച്ചു കടക്കുന്നതും കണ്ടെത്താൻ കാമറകളുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിങും പിടികൂടുകയും ശിക്ഷ നല്‍കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷ രാജ്യത്തിലെ ജനങ്ങളുടെയും അവരുടെ സ്വത്തിെൻറയും സുരക്ഷയാണെന്ന് കരുതുന്ന തരത്തിലേക്ക് ജനങ്ങളുടെ അവബോധം ശക്തിപ്പെടേണ്ടതുണ്ടെന്ന് വിജയികള്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആല് ഖലീഫ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.