Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി ഭാരതീയ ദിനാചരണ...

പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: നിരാ​ശയോടെ ബഹ്​റൈൻ പ്രതിനിധികൾ

text_fields
bookmark_border
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: നിരാ​ശയോടെ ബഹ്​റൈൻ പ്രതിനിധികൾ
cancel

മനാമ: ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം രണ്ടാംദിനത്തിൽ ബഹ്​റൈനിൽ നിന്ന്​ പ​െങ്കടുത്തത് 25ഒാളം ഇന്ത്യൻ പ്രവാസികൾ. എന്നിരുന്നാലും കാര്യമായി ചർച്ചകളിൽ സംബന്​ധിക്കാൻ കഴിയാത്തതി​​​െൻറയ ും തങ്ങളുടെ വിഷയങ്ങൾക്ക്​ പരിഗണന ലഭിക്കാത്തതി​​​െൻറയും നിരാശയിലാണ്​ ബഹ്​റൈൻ പ്രതിനിധി സമൂഹം. ആദ്യദിവസത്തിൽ നിന്ന്​ ഭിന്നമായി ഇന്നലെ ​ആകെ പ്രതിനിധികളുടെ എണ്ണത്തില​ും വർധന ഉണ്ടായതായും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പരിപാടിയുടെ ശോഭ കൂട്ടിയതായും ബഹ്​റൈൻ പ്രതിനിധികൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. എന്നാൽ പ്രവാസി സമൂഹത്തിനായുള്ള പ്രത്യേക പ്രഖ്യാപനങ്ങളോ, പാക്കേജുകളോ പ്രധാനമന്ത്രിയിൽ നിന്ന്​ ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചവർക്ക്​ നിരാ​ശപ്പെടേണ്ടിവന്നതായും ബഹ്​റൈൻ പ്രതിനിധികൾ വ്യക്തമാക്കി.

ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസികൾ തങ്ങള​ുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുമായാണ്​ വാരാണസിയിൽ എത്തിയതെങ്കിലും ആദ്യരണ്ടുദിവസങ്ങളിലും നിരാശയായിരുന്നു ഫലം. ഇന്ന്​ നടക്കുന്ന പാനൽ ചർച്ചകളിൽ ബഹ്​റൈൻ പ്രതിനിധികൾക്ക്​ അവസരം ലഭിക്കുമോ എന്നും ഉറ്റുനോക്കുന്നുണ്ട്​. പാസ്​പോർട്ടിലെ സർനെയിം ചേർക്കലുമായി ബന്​ധപ്പെട്ട നിയമങ്ങളുടെ കാർക്കശ്യത, വരാൻ പോകുന്ന എമിഗ്രേഷൻ രജിസ്​ട്രേഷനുമായി ബന്​ധപ്പെട്ടുള്ള കാര്യങ്ങൾ, ബഹ്​റൈനിൽ നിന്ന്​ കണ്ണൂർ വിമാനത്താവളത്തിലേക്ക​ുള്ള സർവീസുകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ ചർച്ചയാകണമെന്നാണ്​ ബഹ്​റൈനിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ ആഗ്രഹിച്ചിരുന്നത്​.

അനൗപചാരികമായി ഇൗ കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ സഹമ​ന്ത്രി വി.കെ.സിങ്ങി​​​െൻറ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്​തിരുന്നു. എന്നാൽ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യപ്പെടാൻ കഴിയാത്ത വിഷമത്തിലാണ്​ പലരും. പ്രധാനമന്ത്രിയിൽ നിന്ന്​ ഗൾഫ്​ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന്​ കരുതിയെങ്കിലും നിരാശപ്പെ​േടണ്ടി വന്നതായും ചില ബഹ്​റൈൻ പ്രതിനിധികൾ പറഞ്ഞു. പ്രതിസന്​ധികൾ നേരിടുന്ന പ്രവാസി ഭാരതീയരുടെ പ്രശ്​നപരിഹാരങ്ങൾക്ക്​ വേദിയാകേണ്ട പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം രാഷ്​ട്രീയക്കസർത്തി​​​െൻറ വേദിയാകുന്നതാണ്​ കാണേണ്ടി വന്നതെന്ന്​ കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വരാൻ പോകുന്ന പാർലമ​​െൻറ്​ ഇലക്ഷ​​​െൻറ കാമ്പയിൻ പോലെയാണ്​ സമ്മേളനത്തിലെ കാഴ്​ചകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാലം പ്രവാസിയായി കഴിഞ്ഞശേഷം നാട്ടിലേക്ക്​ വരുന്ന പ്രവാസികളുടെ കാര്യത്തിലോ അവർക്ക്​ ലഭിക്കേണ്ട ന്യായമായ അവകാശങ്ങളുടെ കാര്യത്തിലോ സമ്മേളനത്തിൽ ചർച്ച ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story