Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂനിവേഴ്​സിറ്റികളില്‍...

യൂനിവേഴ്​സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 6,000 കവിഞ്ഞു

text_fields
bookmark_border
യൂനിവേഴ്​സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 6,000 കവിഞ്ഞു
cancel

മനാമ: ബഹ്റൈനിലെ വിവിധ യൂനിവേഴ്​സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 6,000 കവിഞ്ഞതായി ഉന്നത വിദ ്യാഭ്യാസ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്​ദുല്‍ ഗനി അശ്ശുവൈഖ് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിക്ഷേപ സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിച്ചതി​​​െൻറ ലക്ഷമാണിതെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് ഏറെ ആശാവഹമാണ്. സ്വകാര്യ മേഖലയില്‍ പുതുതായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിലുൾപ്പെട്ട ചില സ്ഥാപനങ്ങള്‍ ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്​ട്ര തലത്തില്‍ പ്രശസ്​തമായ പല യൂനിവേഴ്സിറ്റികളുമായി സഹകരിച്ചാണ് ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അതിനാല്‍ വിദ്യാഭ്യാസ ഗുണനിലവാരം നിര്‍ണിത മാനദണ്ഡപ്രകാരം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. സാൽ​േഫാർഡ്​ മാഞ്ചസ്​റ്റര്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ബ്രിട്ടീഷ് യൂനിവേഴ്​സിറ്റി ഈയടുത്ത് പ്രവര്‍ത്തനമാരംഭിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടല്‍ മാനേജ്മ​​െൻറ്​ മേഖലയില്‍ ഫ്രാന്‍സിലെ പ്രശസ്തമായ ‘വാറ്റല്‍’ യൂനിവേഴ്സിറ്റി ബഹ്റൈനില്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂനിവേഴ്സിറ്റി ആരംഭിക്കുന്നതിനുള്ള അംഗീകാരം കൗണ്‍സില്‍ നല്‍കിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ജി.സി.സി രാഷ്​ട്രങ്ങളില്‍ നിന്നടക്കം 2012-^2013 കാലയളവിൽ 5,000 ത്തോളം വിദേശ വിദ്യാര്‍ഥികളാണ് ബഹ്റൈനിലെ വിവിധ സ്വകാര്യ യൂനിവേഴ്സിറ്റികളില്‍ പഠനം നടത്തിയിരുന്നത്. 2017^2018 കാലഘട്ടമായപ്പോഴേക്കും ഇത് 6,000ത്തില്‍ കവിഞ്ഞതായാണ് കണക്കുകള്‍ വ്യക്​തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story