ഇന്ത്യൻ സ്കൂൾ ‘പഞ്ചാബി ദിവസ്’ ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിലെ പഞ്ചാബി ദിവസ് ആഘോഷ പരിപാടികൾ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്നു . സ്കൂളിലെ പഞ്ചാബി ഭാഷാ വകുപ്പിെൻറ നേതൃത്വത്തിലായിരുന്നു ആഘോഷം. മുഖ്യാതിഥി തിലക് രാജ് സിംഗ് ദുആ (മാനേജിംഗ് ഡയറക്ടർ, അബിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജസ്ബീർ സിംഗ് (സെക്രട്ടറി, ഗുരുദ്വാര ഗുരുമത് വിദ്യാ കേന്ദ്ര) ,ഇന്ത്യൻ സ്കൂൾ അസിസ്റ്റൻറ് സെക്രട്ടറി എൻ.എസ്.പ്രേമലത, സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളിലെ ജേതാക്കളെ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. പഞ്ചാബിഭാഷയെ കുറിച്ച് അധ്യാപിക രേവ റാണി അവതരണ പ്രസംഗം നടത്തി. അധ്യാപിക പർമിന്ദർ കോർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.