Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി ഭാരതീയ ദിനാചരണ...

പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: ചോദ്യങ്ങൾ ഉന്നയിച്ച്​ ബഹ്​റൈൻ പ്രവാസി പ്രതിനിധികൾ

text_fields
bookmark_border
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: ചോദ്യങ്ങൾ ഉന്നയിച്ച്​ ബഹ്​റൈൻ പ്രവാസി പ്രതിനിധികൾ
cancel

മനാമ: ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം സമാപിച്ചപ്പോൾ, ബഹ്​റൈനിൽ നിന്നുള ്ള പ്രവാസികൾ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. ചോദ്യോത്തര സെഷന്​ ചുരുങ്ങിയ സമയം മാത്രം ഉള്ളതിനാൽ ചോ ദ്യങ്ങൾ എഴുതി നൽകാനുള്ള അധികൃതരുടെ നിർദേശം പ്രതിനിധികൾ പ്രയോജനപ്പെടുത്തുകയായിരുന്നു. ബഹ്​റൈൻ പ്രവാസി സമൂഹ ത്തി​​​െൻറ വിവിധ വിഷയങ്ങളാണ്​ ഉന്നയിക്കപ്പെട്ടത്​. കാലങ്ങളായി ഇന്ത്യൻ ഗവൺമ​​െൻറി​​​െൻറ ശ്രദ്ധയിൽപ്പെടുത്ത ിയിട്ടുള്ള വിഷയങ്ങളായിരുന്നു ഇവയിൽ പലതും.
എന്നാൽ പ്രവാസികളുടെ വിഷയങ്ങൾക്ക്​ ലഭിക്കുന്ന പതിവ്​ അവഗണന കാരണം ഇവ ആവർത്തിച്ച്​ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചുക്കൊണ്ടിരിക്കുന്നു.
എന്നാൽ പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തി​​​െൻറ ഇൗ വർഷത്തെ പതിപ്പിലെ ‘ഉത്​സാഹമില്ലായ്​മ’യിൽ പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങളുടെ ഭാവിയെക്കുറിച്ച്​ ആശങ്കകൾ നിറഞ്ഞ്​ നിൽക്കുന്നുമുണ്ട്​. . പ്രവാസി സമൂഹത്തി​​​െൻറ, പ്രത്യേകിച്ച്​ ഗൾഫ്​ മേഖലയിലെ പ്രവാസികളുടെ ജീവിത, അതിജീവന പ്രശ്​നങ്ങൾ സ്​പർശിക്കാതെ നടന്ന സ​േമ്മളനമാണിതെന്ന ആ​േക്ഷപം ശക്തമായിരുന്നു. എന്നിരുന്നാലും തങ്ങളുടെ ചോദ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കാനും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ബഹ്​റൈനിൽ നിന്നുള്ള 25 ഒാളം പ്രതിനിധികൾ ഏറെ പ്രയത്​നിച്ച കാഴ്​ചയായിരുന്നു സമ്മേളനത്തിൽ കണ്ടത്​.

ആദ്യദിവസങ്ങളിൽ വഴിപാട്​ പരിപാടികളും സെഷനുകളുമായിരുന്നു നടന്നത്​ എങ്കിലും സമാപന ദിവസം ചോദ്യങ്ങൾ ഉന്നയിക്കാൻ ചിലർക്കെങ്കിലും അവസരം ലഭിച്ചു. പാസ്​പോർട്ടിലെ സർനെയിം ചേർക്കലുമായി ബന്​ധപ്പെട്ട നിയമങ്ങളുടെ കാർക്കശ്യത, വരാൻ പോകുന്ന എമിഗ്രേഷൻ രജിസ്​ട്രേഷനുമായി ബന്​ധപ്പെട്ടുള്ള കാര്യങ്ങൾ, ബഹ്​റൈനിൽ നിന്ന്​ കണ്ണൂർ വിമാനത്താവളത്തിലേക്ക​ുള്ള സർവീസുകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തി​​​െൻറ ആദ്യദിവസം കേന്ദ്രസഹമന്ത്രി വി.കെ.സിങ്ങി​​​െൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരി​​​െൻറ നേതൃത്വത്തിലാണ്​ അനൗപചാരികമായി പ്രതിനിധികൾ മന്ത്രിയോട്​ ഇക്കാര്യം ഉന്നയിച്ചത്​. എന്നാൽ കണ്ണൂർ വിമാനത്താവളത്തിലേക്ക്​ ബഹ്​റൈനിൽ നിന്ന്​ ഉൾപ്പെടെ എയർഇന്ത്യ വരുന്ന ഏപ്രിലിന്​ മുന്നായി സർവീസുകൾ തുടങ്ങുമെന്ന്​ ഉറപ്പായതായി മന്ത്രി വി.കെ.സിങ്ങ്​ ​പ്രതിനിധികളോട്​ പറഞ്ഞു. ഇതി​​​െൻറ ഭാഗമായി നടപടി ക്രമങ്ങൾ പു​േരാഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേസുകളിൽ കുടുങ്ങി ബഹ്​റൈനിലെ ജയിലുകളിൽ കഴിയുന്ന നിർധനരായ ഇന്ത്യൻ പ്രവാസികൾക്ക്​ നിയമ സഹായം നൽകുന്നതിന്​ ശക്തമായ ഇടപെടലുകൾ വേണമെന്ന്​ പ്രതിനിധികൾ ആവശ്യപ്പെട്ടു.

സുബൈർ കണ്ണൂർ, സുധീർ തിരുന്നല്ലത്ത്​, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എൻ.കെ.മാത്യ​ു തുടങ്ങിയവർ ഇൗ ചോദ്യം ഉന്നയിച്ചു. കേസുമായി നടത്തിക്കാനുള്ള ഫണ്ട്​ ഇന്ത്യൻ കമ്യൂണിറ്റി വെൽ​െ^ഫയർ ഫണ്ടിൽ നിന്ന്​ ഇൗടാക്കാനുള്ള ശുപാർശയും കേസിൽ കുടുങ്ങിയവർക്ക്​ വക്കീലിനെ വച്ചുകൊടുക്കണമെന്നും ചെമ്പൻ ജലാൽ ആവശ്യപ്പെട്ടു. സൽമാനിയ ആശുപത്രിയിൽ കിടക്കുന്ന ശരീരം തളർന്ന്​ കിടക്കുന്ന നിർധനർക്ക്​ നാട്ടിൽ ചികിത്​സ നൽകാനുള്ള സൗകര്യം നൽകണമെന്ന്​ സുധീർ തിരുന്നല്ലത്ത്​ ആവശ്യപ്പെട്ടു. പക്ഷാഘാതം, അപകടം എന്നിവയെ തുടർന്ന്​ ശരീരം ഭാഗികമായോ പൂർണ്ണമായോ തളർന്ന നിരവധി ഇന്ത്യക്കാർ ബഹ്​റൈനിലെ ആശുപത്രികളിൽ കഴിയുന്നുണ്ട്​. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സത്വര നടപടികൾ ആവശ്യമാണ്​. ഇന്ത്യയിൽ നിന്നുള്ള അനധികൃത റിക്രൂട്ട്​മ​​െൻറ്​ തടയണമെന്നും ആവശ്യമുയർന്നു. സമ്മേളനം പലപ്പോഴും ഉപരിപ്ലവമായ വിഷയങ്ങളിലൂടെയാണ്​ കടന്നുപോയതെന്നും ആശാവഹമായ നടപടിക്രമങ്ങൾ ഉണ്ടായില്ലെന്നും പൊതുവെ ബഹ്​റൈൻ പ്രതിനിധികളിൽ പരാതിയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story