Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാഷ്ട്ര രക്ഷക്ക്...

രാഷ്ട്ര രക്ഷക്ക് സൗഹൃദം വിളംബരം ചെയ്​ത്​ മനുഷ്യജാലിക നടത്തി

text_fields
bookmark_border
രാഷ്ട്ര രക്ഷക്ക് സൗഹൃദം വിളംബരം ചെയ്​ത്​  മനുഷ്യജാലിക നടത്തി
cancel

മനാമ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ അനിവാര്യത വിളംബരം ചെയ്​ത്​ ബഹ്റൈനിലും എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 70 കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക നടന്നത്. മനാമയിലെ സമസ്​ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്​ത ബഹ്റൈന്‍ പ്രസിഡൻറ്​ ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്​തു. മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്​പരം സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതി​​​െൻറ ആവശ്യകതകളും വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ട മതത്തിന്‍റെ വിശാലമായ കാഴ്​ചപ്പാടുകളും അദ്ദേഹം വിശദീകരിച്ചു. എസ്.ഐ.സി ദമാം ഉപാധ്യക്ഷൻ സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.

റവ: ഫാദർ ജോർജ് യോഹന്നാൻ, അസൈനാർ കളത്തിങ്ങൽ(കെ.എം.സി.സി), ശരീഫ് കോഴിക്കോട് ( പ്രതിഭ), ബിജു കുന്നന്താനം, ഇബ്റാഹിം അദ്ഹം (ഒ.ഐ.സി.സി), റിച്ചി കളത്തൂരേത്ത്, വിനോദ് പിള്ള (ഐ.വൈ.സി.സി), കെ.ആർ നായർ (എ.എ.പി), വി.കെ കുഞ്ഞിമുഹമ്മദ് ഹാജി(സമസ്ത ബഹ്റൈൻ), സാമൂഹ്യ പ്രവര്‍ത്തകരായ നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സയ്യിദ് ഹനീഫ്, സഹീദ് , നജീബ് കടലായി, ഇബ്റാഹിം ഓമശേരി (എസ്.ഐ.സി ദമാം) തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മനുഷ്യജാലിക ചെയര്‍മാന്‍ റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ജാലിക തീർക്കലിനും പ്രതിജ്ഞക്കും ഹംസ അൻവരി മോളൂർ നേതൃത്വം നൽകി. ദേശസ്​നേഹ ഗാനത്തിന് വാഫിദ് , മുഹമ്മദ് റിഷാൻ, ഹിഷാം ഹംസ എന്നീ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. ജനറൽ കണ്‍വീനര്‍ അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും കണ്‍വീനര്‍ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story