സ്വദേശി കുടുംബ ഏരിയകളിലെ പ്രവാസി ബാച്ചിലര്‍മാരുടെ താമസം: പ്രശ്ന പരിഹാരത്തിന് നീക്കം
text_fieldsമനാമ: സ്വദേശി കുടുംബ ങ്ങള് കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലുള്ള ഏഷ്യന്‍ വംശജരായ പ്രവാസി പുരുഷൻമാർ താമസിക്കുന്നത് മൂലമുള്ള പ്രശ്നം പരിഹരിക്കുന്നതിന് നീക്കം നടത്തുമെന്ന് മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നാഇ വ്യക്തമാക്കി. പ്രദേശവാസികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച സന്ദര്‍ഭത്തിലാണ് മുഖ്യമായും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പലപ്പോഴായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും പൂര്‍ണമായ തോതില്‍ വിഷയം പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജന പ്രതിനിധികള്‍ ഗവര്‍ണറോട് പറഞ്ഞു. പല ബഹ്റൈനി കുടുംബങ്ങളും മുഹറഖില്‍ നിന്ന് താമസം മാറാന്‍ കാരണം ബാച്ചിലര്‍മാരുടെ ആധിക്യമാണെന്ന് ശൈഖ് അബ്ദുല്ലത്തീഫ് ആല് മഹ്മൂദ് ചൂണ്ടിക്കാട്ടി. ഇതിന് മുഖ്യ പരിഗണന നല്കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കുകയും ചെയ്തു.
കൂടാതെ കോര്ണിഷുകളുടെ നവീകരണത്തിനും ജനങ്ങള്‍ക്ക് അത് പ്രാപ്യമാകുന്നതിനും നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും ഉയര്‍ന്നു. തീര പ്രദേശങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന അവസ്ഥയാണ് പലയിടങ്ങളിലുമുള്ളതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.