സുസ്ഥിര ഊര്‍ജ്ജ ഫോറം ലക്ഷ്യമിടുന്നത് പിന്തുണ ലഭ്യമാക്കൽ
text_fieldsമനാമ: ബഹ്റൈനില്‍ നടക്കാൻ പോകുന്ന പ്രഥമ അന്താരാഷ്ട്ര സുസ്ഥിര ഊര്‍ജ്ജ ഫോറം ലക്ഷ്യമിടുന്നത് പദ്ധതികൾക്ക് ആവശ്യമായ വർധിച്ച പിന്തുണ ഉറപ്പാക്കൽ. എല്ലാ വര്‍ഷവും സമ്മേളനം നടത്തുന്നതിനും അതുവഴി സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ക്ക് വര്‍ധിച്ച പിന്തുണ ലഭ്യമാക്കുന്നതിനുമാണ് ഉദ്ദേശമെന്ന് ബഹ്റൈന്‍ എഞ്ചിനീയേഴ്സ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ദിയാഅ് അബ്ദുല്‍ അസീസ് തൗഫീഖിയും വ്യക്തമാക്കിയിട്ടുണ്ട്.
സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ക്ക് ബഹ്റൈന്‍ ഭരണാധികാരികള്‍ ശക്തമായ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ കുറേക്കൂടി അര്‍ഥപൂര്‍ണമായ മുന്നേറ്റം ഈ രംഗത്ത് അനിവാര്യമാണെന്ന് ഫോറം രക്ഷാധികാരിയും വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലേക്ക് സഹായകമായ രൂപത്തിലാണ് അന്താരാഷ്ട്ര സുസ്ഥിര ഊര്‍ജ്ജ ഫോറം സംഘാടനത്തില്‍ മന്ത്രാലയവും സുസ്ഥിര ഊര്‍ജ്ജ യൂണിറ്റും പങ്കാളിയാകുന്നതെന്ന് മന്ത്രി ഉടമ്പടി ഒപ്പിടൽ യോഗത്തിൽ കൂട്ടിച്ചേര്‍ത്തിരുന്നു. ഏപ്രില്‍ ആദ്യത്തിലാണ് സുസ്ഥിര ഊര്‍ജ്ജ ഫോറം നടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.