Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ. സി. ഇ. സി....

കെ. സി. ഇ. സി. വാര്‍ഷിക കണ്‍വന്‍ഷന്‍

text_fields
bookmark_border
കെ. സി. ഇ. സി. വാര്‍ഷിക കണ്‍വന്‍ഷന്‍
cancel

മനാമ: ബഹ്റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്​മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലി​​​െൻറ (കെ. സി. ഇ. സി.) വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 4,5,7 തീയതികളില്‍ വൈകിട്ട് 7.30 മുതല്‍ വിവിധ ക്രൈസ്​തവ ദേവാലയങ്ങളില്‍ നടത്തും. മലങ്കര ഓര്‍ത്തഡോക്​സ സഭയുടെ നാഗ്​പൂര്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍, കോട്ടയം പഴയ സെമിനാരി അധ്യാപകന്‍, കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ. സി. സി.) ജനറല്‍ സെക്രട്ടറി, പ്രമുഖ പ്രഭാഷകന്‍, പണ്ഡിതൻ എന്നിങ്ങനെ ശ്രദ്ധേയനായ റവ. ഫാദര്‍ ഡോ. റെജി മാത്യു കണ്‍വന്‍ഷ​​​െൻറ മുഖ്യ പ്രസംഗകനായിരിക്കും.

നാളെ ബഹ്റൈന്‍ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലിലും ചൊവ്വാഴ്​ച ബഹ്റൈന്‍ മലയാളി സി. എസ്. ഐ. പാരീഷിലും വ്യാഴാഴ്​ച ബഹ്റൈന്‍ സ​​െൻറ്​ പോള്‍സ് മാര്‍ത്തോമ പാരീഷിലും കണ്‍വന്‍ഷന്‍ നടക്കും. അതാത് പള്ളികളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുകയും ചെയ്യുമെന്നും സഭ വിശ്വാസികൾ പ​െങ്കടുക്കണമെന്നും പ്രസിഡൻറ്​ റവ. ഫാദര്‍ നെബു ഏബ്രഹാം, ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story