Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിലെ...

ബഹ്‌റൈനിലെ കാസർകോടുകാരുടെ പുനഃസമാഗമം ഫെബ്രുവരി എട്ടിന്​

text_fields
bookmark_border

മനാമ: ബഹ്‌റൈനിലെ കാസർകോടുകാരുടെ പുനഃസമാഗമം ഫെബ്രുവരി എട്ടിന്​ ബഹ്‌റൈനിലെ കാസർകോഡ് ജില്ലക്കാരായ പ്രവാസികൾ ഒത്തുചേർന്നുകൊണ്ടുള്ള കൂട്ടായ്​മയുടെ പുനഃ സമാഗമ- കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മുമ്പ്​ കാസർകോട്​ ജില്ലക്കാരുടെ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന രണ്ടു സംഘടനകളും ദീർഘകാലമായി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്നാണ് രണ്ടു സംഘടനകളിലെയും അംഗങ്ങൾ ചേർന്ന് ഇപ്പോൾ ഒരൊറ്റ സംഘടന എന്ന നിലയിൽ സംഘടനയുടെ പുന: സമാഗമത്തിന് വഴിയൊരുക്കുന്നത്. അന്ന്​ വൈകീട്ട് അഞ്ചിന്​ ബഹ്‌റൈൻ കേരളീയ സമാജത്തിന് സമീപത്തെ സെഗയ്യ റെസ്​റ്റോറൻറ്​ പാർട്ടി ഹാളിൽ വച്ചായിരിക്കും സംഗമം നടത്തുക. കാസർകോട്​ ജില്ലയിലെ എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പുതുതായി എത്തിയവരും ഈ സംഗമത്തിനും തുടർന്ന് നടക്കുന്ന അത്താഴ വിരുന്നിലും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് കോടോത്ത്(3389 0941)മായി ബന്ധപ്പെടുക .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story