Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സാംസ’ കമ്മിറ്റി...

‘സാംസ’ കമ്മിറ്റി സ്ഥാനാരോഹണവും ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും നടത്തി

text_fields
bookmark_border
‘സാംസ’ കമ്മിറ്റി സ്ഥാനാരോഹണവും ഇന്ത്യൻ റിപ്പബ്ലിക്ക്  ദിനാഘോഷവും നടത്തി
cancel

മനാമ: ‘സാംസ’പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും, മെമ്പർഷിപ ്പ് കാമ്പയിനും കർണ്ണാടക സോഷ്യൽ ക്ലബ്ബിൽ സമുചിതമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി എ.വി. അനിൽകുമാർ സ്വാഗതവും, പ്രസിഡൻറ്​ വത്സരാജൻ അധ്യക്ഷനുമായ ചടങ്ങ് ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്​തു. സാംസയുടെ സാംസ്​കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർ അനുകരണീയവും പ്രചോദനവുമാവട്ടെ എന്ന് അ​േദ്ദഹം ആശംസിച്ചു.

തുടർന്ന് സെക്രട്ടറി റിയാസും, പ്രസിഡൻറ്​ ജിജോ ജോർജു, ട്രഷറർ ബബീഷ് എന്നിവർ മിനിറ്റ്സ് സ്വീകരിച്ച്‌ ചുമതല ഏറ്റെടുത്തു. ബാബുരാജ് മാഹി, മുരളീകൃഷണൻ, വനിതാ വിഭാഗം പ്രസിഡൻറ്​ ഇൻഷ റിയാസ്, ബഹ്​റൈൻ കേരളീയ സമാജം മുൻ പ്രസിഡൻറ്​ ആർ പവിത്രൻ, വടകര അസോസിയേഷൻ പ്രസിഡൻറ്​ കെ.ആർ. ചന്ദ്രൻ , കുടുംബ സൗഹൃദ വേദി സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗിരീഷ് കല്ലരി നന്ദി പ്രകാശിപ്പിച്ചു. സാംസയിലെ കലാകാരന്മാരും, കലാകാരികളും ഒരുക്കി വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story