പ്രദേശവാസികളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിന് ഗവര്‍ണര്‍ പര്യടനം നടത്തി
text_fieldsമനാമ: പ്രദേശവാസികളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാൻ ആല് ഖലീഫ സിത്രയിലെ വിവിധ ഏരിയകളിൽ കഴിഞ്ഞ ദിവസം പര്യടനം നടത്തി. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള ും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും ഇത്തരം സന്ദര്‍ശനങ്ങള്‍ ഗുണകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം ഏര്‍പ്പെടുത്തുകയും റോഡുകള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സന്ദർശനത്തിലൂടെ മനസ്സിലായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണറേറ്റിെൻറ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഏത് തരം ആവശ്യങ്ങളുമായി സമീപിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. രാജ്യത്തിെൻറ തലസ്ഥാനമെന്ന നിലക്ക് മനാമയുടെ പ്രൗഢിയും സാംസ്കാരിക തനിമയും ശുചിത്വവും നിലനിര്‍ത്തുന്നതിന് വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.