റോബോട്ട് സോഫിയ 21ന് ബഹ്റൈനിലേക്ക് വരുന്നു
text_fieldsമനാമ: അത്ഭുതപ്പെടുത്തുന്ന രീതിയിൽ ലോകത്തോട് സംവദിക്കുന്ന റോബോട്ട് സോഫിയ ബഹ്റൈനിൽ എത്തുന്നു. മൂന്ന ാമത് മിഡിൽ ഇസ്റ്റ് ആൻറ് ആഫ്രിക്ക ഫിൻടെക്ക് ഫോറത്തിൽ സംബന്ധിക്കാനാണ് പ്രശസ്തയായ യന്ത്രമനുഷ്യൻ എത്തുന്നത്. കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനായ സോഫിയ ഫോറത്തിൽ സദസുമായി സംവദിക്കുകയും ചെയ്യും. ഇൗ റോബോട്ടിെൻറ വാക്കും പ്രവൃത്തികളുമെല്ലാം ശാസ്ത്രലോകം വിസ്മയത്തോടെയാണ് നോക്കുന്നത്. 2017 ഒക്ടോബർ 25 ൽ സൗദിയിൽ നടന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയിരുന്നു. 2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്. പ്രശസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.