Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമാനത്താവള നവീകരണം: ...

വിമാനത്താവള നവീകരണം: ഗതാഗത നിയന്ത്രണം തുടങ്ങി

text_fields
bookmark_border
വിമാനത്താവള നവീകരണം:  ഗതാഗത നിയന്ത്രണം തുടങ്ങി
cancel

മനാമ: വിമാനത്താവള നവീകരണത്തി​​​െൻറ ഭാഗമായി വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ബന്ധപ്പ െട്ടവര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിനും ഡിപ്പാര്‍ച്ചര്‍ റൗണ്ട് എബൗട്ടിനുമിടയിലുള്ള 2403 ാം നമ്പര്‍ റോഡ് ഇരു ഭാഗങ്ങളിലും കുറച്ചു സ്ഥലത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡിലെ റൗണ്ട് എബൗട്ടില്‍ നിന്ന്​ ഖലീഫ അല്‍ കബീര്‍ ഹൈവേയിലേക്ക് ഫാല്‍ക്കണ്‍ സിഗ്​നലിലൂടെ തിരിയുകയും വലത്തോട്ട് ചേര്‍ന്ന് മൂവ് എന്‍ പിക് ഹോട്ടല്‍ റോഡി​​​െൻറ ഭാഗത്തേക്ക് പോവുകയും ചെയ്യേണ്ടതാണെന്ന് അറിയിച്ചു. കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കുള്ള പ്രവേശന, നിര്‍ഗമന പാതകളും അടക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്​തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച നിയന്ത്രണം ഏഴ് മാസം തുടരുമെന്നും അതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story