Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍ മെട്രോ:...

ബഹ്റൈന്‍ മെട്രോ: ഒന്നാംഘട്ട ടെണ്ടര്‍ ക്ഷണിച്ചു

text_fields
bookmark_border
ബഹ്റൈന്‍ മെട്രോ: ഒന്നാംഘട്ട ടെണ്ടര്‍ ക്ഷണിച്ചു
cancel

മനാമ: മെട്രോ​ റെയിലി​​​െൻറ ഒന്നാം ഘട്ട നിര്‍മാണത്തി​​​െൻറ ഭാഗമായി കണ്‍സള്‍ട്ടിങ് കമ്പനിയെ നിര്‍ണയിക്കുന് നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. സ്പെയിന്‍ കേന്ദ്രമാക്കിയുള്ള ഐഡോം കണ്‍സള്‍ട്ടൻറ്​ എഞ്ചിനീയറിങ് കമ്പനിയാണ് മെ ട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് പഠനം നടത്തിയത്.

ബഹ്റൈന്‍ വിഷന്‍ 2030 ​​​െൻറ ഭാഗമായാണ് പദ്ധതി നടപ്പിലാവുക. 29 കിലോ മീറ്റര്‍ നീളത്തില്‍ 20 സ്​റ്റേഷനുകളുള്ള രണ്ട് പാതയുള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. രാജ്യത്തെ പ്രധാന ജനവാസ, വ്യാപാര മേഖലകളെ ബന്ധിപ്പിക്കും.

മണിക്കൂറില്‍ 40,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ ഇതു വഴി സാധിക്കും. പരിസ്ഥിതിക്കനുയോജ്യമായ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതി​​​െൻറ ഭാഗമാണിതെന്നും ഗതാഗത- ടെലികോം മന്ത്രി കമാല്‍ ബഇന്‍ അഹ്​മദ് മുഹമ്മദ് വ്യക്തമാക്കി. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനവിനും ഇത് വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ബഹ്റൈന്‍ യുവാക്കള്‍ക്ക് അവസരമൊരുക്കാനും വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story