Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബഹ്​റൈനും യു.എസും...

‘ബഹ്​റൈനും യു.എസും ചരിത്രത്തിൽ ഇടംപിടിച്ച സുഹൃത്തുക്കൾ’

text_fields
bookmark_border
‘ബഹ്​റൈനും യു.എസും ചരിത്രത്തിൽ ഇടംപിടിച്ച സുഹൃത്തുക്കൾ’
cancel

മനാമ: ബഹ്​റൈനും യു.എസും തമ്മിലുള്ള ദീർഘകാലമായുള്ള ബന്​ധം ചരിത്രത്തിൽ ഇടംപിടിച്ചതാണെന്ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. പരസ്​പര ബഹുമാനത്തിലൂടെയും സഹവർത്തിത്ത്വത്തിലൂടെയും അടിത്തട്ടിൽ രൂപപ്പെട്ട ബന്​ധമാണത്​. എ ല്ലാമേഖലകളിലും ആ ബന്​ധം ശക്തമായി മുന്നോട്ടുപോകുന്നു. പ്രത്യേകിച്ചും സൈനിക സഹകരണത്തിലും ​പ്രതിരോധ രംഗത്തിലെ പരസ്​പര ബന്​ധത്തിലൂടെയും.

യു.എസ്​. സെൻട്രൽ കമാൻറ്​ കമാണ്ടർ ജനറൽ ജോസഫ്​ വോ​െടലിനെ സ്വീകരിച്ചുകൊണ്ടായിരുന്നു ഹമദ്​ രാജാവി​​​െൻറ വാക്കുകൾ. ജോഫഫിന്​ രാജ്യത്തേക്ക്​ സ്വാഗതമോതിയ രാജാവ്​ മേഖലയുടെ സുരക്ഷക്കായി അമേരിക്കയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശ്രമങ്ങളെ പുകഴ്​ത്തി. മേഖലയുടെയും അന്താരാഷ്​ട്ര മേഖലയിലും സുരക്ഷിതത്വവും സുസ്ഥിരതയും സമാധാനവും നിലനിർത്താൻ അമേരിക്കൻ^ബഹ്​റൈൻ സഹകരണം മുതൽക്കൂട്ടാകുന്നുണ്ടെന്നും രാജാവ്​ കൂട്ടിച്ചേർത്തു.

ആതിഥ്യത്തിനും അഭിനന്ദനങ്ങൾക്കും യു.എസ്​ കമാണ്ടർ നന്ദി അറിയിച്ചു. സമാധാന പരിശ്രമത്തിനായി ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സും ബഹ്​റൈനും ​ നടത്തുന്ന പ്രവർത്തനങ്ങൾ സവിശേഷമാണെന്നും കമാൻറർ ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ്​ വിജയകരമായി നടന്നതിലും ബഹ്​റൈ​​​െൻറ നേട്ടങ്ങളിലും അഭിനന്ദനം അറിയിച്ച കമാണ്ടർ ബഹ്​റൈന്​ ഭാവിയിൽ കൂടുതൽ നേട്ടങ്ങളും പുരോഗതിയും സാധ്യമാക​​േട്ടയെന്നും ആ​ശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story