Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദിവസവും നടക്കാനായി നിങ്ങൾ സമയം മാറ്റിവെക്കാറുണ്ടോ..
cancel

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഏറ്റവും മികച്ച നിർദേശങ്ങളിലൊന്നാണ്​ പതിവ്​ നടത്തം. ഡോക്​ടർമാരുടെ ഇൗ നിർദേശത് തോട്​ പ്രവാസികളിൽ പലരും ‘അതിന്​ എവിടെയാണ്​ സമയം’എന്ന്​ ചോദിക്കാറുണ്ട്​. സ്വന്തം ആരോഗ്യം സംരക്ഷിക്കാനും ജീവിതം സന്തോഷകരമായി മുന്നോട്ട്​ കൊണ്ടുപോകാനും ഒരാൾക്ക്​ അര മണിക്കൂർ കണ്ടെത്താൻ കഴിയില്ല എന്ന മറുപടി അവ ിശ്വസനീയമാണ്​​. എന്തിനും ഏതിനും സ്വയം പരിഹാരം കണ്ടെത്തുന്ന മലയാളിക്ക്​ ത​​​​െൻറ ആരോഗ്യപ്രശ്​നം പരിഹരിക്കാൻ തീർച്ചയായും അര മണിക്കൂർ നടക്കാൻ സമയം കണ്ടെത്താവുന്ന​േതയുള്ളൂ. രാവിലെ ജോലി ആരംഭിക്കുന്ന ആളാണങ്കിൽ വൈകുന്നേരം അര മണിക്കൂർ നടക്കാവുന്നതാണ്​. ​ൈവകുന്നേരം അതിന്​ സാധ്യമല്ലെങ്കിൽ അതിരാവിലെ സമയം കണ്ടെത്തുക വേണം. നടത്തം എന്നത്​ വെറുമൊരു ചര്യയല്ല.

അതുവഴിയുള്ള ഗുണങ്ങൾ ഏറെയാണെന്ന്​ ബഹ്​റൈനിലെ പ്രമുഖ കാർഡിയോളജിസ്​റ്റ്​ ഡോ.സോണി ജേക്കബ്ബ്​ പറയുന്നു. 40 മിനിറ്റ്​ കൊണ്ട്​ ആറുകിലോമീറ്റർ നടക്കുക എന്നതാണ്​ ലോകാരോഗ്യസംഘടന പറയുന്നത്​. അത്​ പിന്തുടരുന്നതായിരിക്കും ഉത്തമം. അതിന്​ കഴിയാത്തവർ ആഴ്​ചയിൽ അഞ്ചുദിവസം 150 മുതൽ 300 മിനിറ്റ്​വരെ എങ്കിലും നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ദിവസം അര മണിക്കൂർ നടക്കാൻ സാഹചര്യം അനുവദിച്ചില്ലെങ്കിൽ രാവിലെ, ഉച്ചക്ക്​, വൈകുന്നേരം എന്നിങ്ങനെ 10 മിനിറ്റ്​ വീതം നടക്കുകയെങ്കിലും വേണം. നടക്കുന്നതി​​​​െൻറ ഗുണങ്ങൾ ഒത്തിരിയാണ്​. നല്ല കൊളസ്​ട്രോളായ എച്ച്​.ഡി.എൽ സംരക്ഷിക്ക​െപ്പടും, ഡ്രൈഗ്ലിസറൈഡ്​ നിയന്ത്രിക്കപ്പെടും, ചീത്ത കൊളസ്​ട്രോളായ എൽ.ഡി.എൽ കുറയും എന്നിവ പതിവ്​ നടത്തംവഴിയാകും. അതിനൊപ്പം അമിതമായ രക്തസമ്മർദം കുറക്കുകയും ഡയബറ്റിക്​സ്​ ഉണ്ടാകാതിരിക്കാനും ഉള്ളവരിൽ നിയന്ത്രിക്കപ്പെടുന്നതിനും നടത്തം കാരണമാകും. ഹൃദയത്തിനുള്ളിലെ രക്തക്കുഴലുകളിലെ നീർ​െക്കട്ട്​ ഇല്ലാതാക്കാനും നടത്തം നല്ലതാണ്​.

നടത്തത്തിന്​ ഒരുങ്ങുന്നവർ പ്രത്യേക സമയവും സ്ഥലവും കണ്ടെത്തണം. പതിവ്​ നടത്തം ഹൃദയമിടിപ്പ്​ ബാലൻസ്​ ചെയ്യുന്നതിന്​ സഹായിക്കുന്നു. ശരീര വണ്ണം കൂടാതിരിക്കാനും ഇൻസുലിൻ സെൻസിറ്റീവിറ്റിയുടെ പുരോഗതിക്കും നടക്കുന്നത്​ നല്ലതാണ്​. ശുദ്ധ വായു ലഭിക്കുന്ന, തിരക്ക്​ ഒഴിവായ സ്ഥലത്തൂടെ നടക്കുന്നതാകും നല്ലത്​. പുതിയതായി നടത്തത്തിന്​ ഒരുങ്ങുന്നവർ ആദ്യം പതിയെ നടക്കുകയായിരിക്കും നല്ലത്​. ദിവസം കഴിയുന്തോറും നടത്തത്തി​​​​െൻറ വേഗത കൂട്ടാം. ഹൃ​ദ്രോഗം വന്നവരും പതിയെ വേഗം കൂട്ടി നടക്കുന്നതായിരിക്കും നല്ലതെന്നും ഡോ.സോണി ജേക്കബ്ബ്​ കൂട്ടിച്ചേർക്കുന്നു. സുഹൃത്തുക്കൾ​െക്കാപ്പം നടക്കുന്നതും അതൊരു വിനോദം എന്ന നിലയിലും മാനസികാരോഗ്യം നൽകാനുള്ള കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story