Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദയാബായ്​ ‘ഗൾഫ്​...

ദയാബായ്​ ‘ഗൾഫ്​ മാധ്യമം’സന്ദർശിച്ചു

text_fields
bookmark_border
ദയാബായ്​ ‘ഗൾഫ്​ മാധ്യമം’സന്ദർശിച്ചു
cancel
camera_alt???????? ?????? ??????????????? ????????????????
മനാമ: സാമൂഹിക പ്രവർത്തക ദയാബായ്​ ‘ഗൾഫ്​ മാധ്യമം’ഒാഫീസ്​ സന്ദർശിച്ചു. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ് ബാസ്​, റസിഡൻറ്​ മാനേജർ ഇൻ ചാർജ്​ അബ്​ദുൽ ജലീൽ, ജീവനക്കാർ എന്നിവർ ചേർന്ന്​ ദയാബായിയെ സ്വീകരിച്ചു. മലയാളിയുടെ വായനാസംസ്​ക്കാരത്തിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയതാണ്​ മാധ്യമത്തി​​െൻറ വിജയത്തിന്​ കാരണമായതെന്ന്​ ദയാബായ് അഭിപ്രായപ്പെട്ടു. എൻഡോസൾഫാൻ വിഷയം ഉൾ​െപ്പടെയുള്ള പാരിസ്ഥിതിക പ്രശ്​നങ്ങൾ സമൂഹത്തിൽ സജീവ ചർച്ചയാകാൻ മാധ്യമം കാരണമായിട്ടുണ്ട്​. പ്രവാസ ലോകത്ത്​ ‘ഗൾഫ്​ മാധ്യമം’നടത്തുന്ന ഇടപെടലുകളും മലയാളിക്ക്​ അനുഗ്രഹമാണെന്നും ദയാബായ് കൂട്ടിച്ചേർത്തു. മാനുഷികതയെ മുൻനിർത്തി ദയാബായ്​ നടത്തുന്ന പ്രവർത്തനങ്ങൾ മറക്കാൻ കഴിയാത്തതാണെന്ന്​ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസ്​ പറഞ്ഞു. ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ഏറ്റുവാങ്ങാനാണ്​ ദയാബായ്​ ബഹ്​റൈനിൽ എത്തിയത്​. വെള്ളിയാഴ്​ചയാണ്​ അവാർഡ്​ദാനപരിപാടി. ദയാബായിക്കൊപ്പം സിംസ് പ്രസിഡൻറ്​ പോൾ ഉറുവത് , മറ്റ്​ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story