Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്നുമുതൽ വൈദ്യുതി,...

ഇന്നുമുതൽ വൈദ്യുതി, വെള്ളം നിരക്ക്​ കൂടും

text_fields
bookmark_border
ഇന്നുമുതൽ വൈദ്യുതി, വെള്ളം നിരക്ക്​ കൂടും
cancel

മനാമ: ബഹ്​റൈനിൽ ഇന്നുമുതൽ വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിക്കും. 2016 മാർച്ച്​ മുതൽ നടപ്പായി വരുന്ന വർധനയുടെ ഭാഗമായാണ്​ പുതിയ നിരക്കും. 2016 മാർച്ചിൽ വൈദ്യുതിക്ക്​ യൂനിറ്റ് ഒന്നിന് മൂന്ന് ഫില്‍സ് ആണ്​ വർധിച്ചത്​. തൊട്ടടുത്ത വർഷങ്ങളിൽ യഥാക്രമം 13,21 എന്നിങ്ങനെ കൂടി. ഇന്നുമുതൽ അത്​ യൂനിറ്റിന്​ 29 ഫില്‍സ് ആയി ഉയരും. സ്ലാബ്​ സംവിധാനവും ഇല്ലാതായിട്ടുണ്ട്​. ഇതോടെ 3000 യൂനിറ്റ്​ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്​ മാസം 87 ദിനാർ നൽകേണ്ടി വരും. വെള്ളത്തി​​െൻറ ചാർജ്​ യൂനിറ്റ്​ 750 ഫിൽസ്​ ആയും വർധിപ്പിച്ചു. 2016 മാർച്ച്​ മുതൽ വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകു​െമന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നായിരുന്നു അന്നത്തെ നിഗമനം. സർക്കാരിന്​ ഇതനുസരിച്ച്​ നേട്ടമുണ്ടായിട്ടുണ്ടെന്നാണ്​ ബന്​ധപ്പെട്ടവർ നൽകുന്ന സൂചന. ആഗോള തലത്തില്‍ എണ്ണവിപണിയിലുണ്ടായ തകര്‍ച്ച ജി.സി.സി രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചതോടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നല്‍കിവന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച്​ മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പ്​ ഗവൺമ​െൻറ്​ ആലോചിച്ചത്​. വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിക്കുന്നതിനെ പ്രവാസി സമൂഹം ആശങ്കയോടെയാണ്​ കാണുന്നത്​. ജീവിതച്ചെലവുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്​ എങ്ങനെ തങ്ങളെ ബാധിക്കുമെന്ന്​ പലരും ചിന്തിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story