അന്താരാഷ്ട്ര ശിശുരോഗ സമ്മേളനത്തിന് തുടക്കമായി
text_fieldsശിശുരോഗങ്ങളുടെ വിവിധയിനങ്ങളും അതിെൻറ ചികില്‍സാ രീതികളും വിശദീകരിക്കുന്ന സമ്മേളനം ആരോഗ്യ സംരക്ഷണത്തിന് ഗുണകരമാകും
മനാമ: രണ്ടാമത് അന്താരാഷ്ട്ര ശിശുരോഗ സമ്മേളനത്തിന് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ തുടക്കമായി. അംവാജിലെ ആര്‍ട്ട് റൊട്ടാന ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റി ചെയര്മാന് ഡോ. ഖാലിദ് ബിന്‍ അബ്ദുറഹ്മാൻ അല്‍ ഊഹ്ലി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് രണ്ട് വരെ നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ വിദഗ്ധരും ഗവേഷകരുമായ 500 ഓളം പേര് പങ്കെടുക്കുന്നുണ്ട്.
ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 50 അക്കാദമിക ഗവേഷണ പഠനങ്ങള്‍ അവതരിപ്പിക്കും. ശിശുരോഗങ്ങളുടെ വിവിധയിനങ്ങളും അതിന്‍െറ മെച്ചപ്പെട്ട ചികില്‍സാ രീതികളും വിശദീകരിക്കുന്ന സമ്മേളനം പുതിയ തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്ന് കരുതുന്നതായി ഡോ. ഊഹ്ലി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.