ദക്ഷിണ ഗവര്‍ണര്‍ ഈസ്റ്റ് റിഫയില്‍ സന്ദര്‍ശനം നടത്തി
text_fields
മനാമ: ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ ഈസ്റ്റ് റിഫയില്‍ സന്ദര്‍ശനം നടത്തി. ഗവര്‍ണ റേറ്റിെൻറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിെൻറ ഭാഗമായാണ് പ്രദേശത്ത് അദ്ദേഹം എത്തിയത്. സര്‍ക്ക ാര്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവന പദ്ധതികളെക്കുറിച്ച് ആരായുകയും പ്രദേശവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും ചെയ്തു.
ഭാവിയില്‍ പ്രദേശത്ത് ആവശ്യമായ വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളുമായി ചര്‍ച്ച ചെയ്തു. പ്രധാന നിരത്തുകളില്‍ മഴ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനും മലിന ജലക്കുഴലുകളുടെ നവീകരണത്തിനും പൊതുമരാമത്ത് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷക്കായി വിവിധ സ്ഥലങ്ങളില്‍ കൂടുതലായി ഹമ്പുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുയര്‍ന്നു. ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ നിര്‍ദേശിച്ചു.
സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനകരമായ തരത്തില്‍ വിവിധോദ്ദേശ്യ ഹാള്‍ പണിയുന്നതിനുള്ള നിര്‍ദേശവുമുണ്ടായി. ഗവര്‍ണറോടൊപ്പം ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ആസിം ബിന്‍ അബ്ദുല്ലത്തീഫ്, പൊതുമരാമത്ത്-^മുനിസിപ്പല്‍-^നഗരാസൂത്രണ കാര്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി അസ്മാഅ് ജാസിം മുറാദ്, ഈസ്റ്റ് റിഫ പൊലീസ് സ്റ്റേഷന് മേധാവി ലഫ്. കേണല്‍ ൈശഖ് സല്മാന് ബിന്‍ അഹ്മദ് ആല് ഖലീഫ, ബഹ്റൈന്‍ പാരമ്പര്യ^സാംസ്കാരിക അതോറിറ്റിയിലെ മ്യൂസിയം ആൻറ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെൻറ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ, ദക്ഷിണ മേഖല മുനിസിപ്പല്‍ വൈസ് ചെയര്മാന് അബ്ദുല്ല അഹ്മദ് അല്‍ ബൂബ്ഷീത് തുടങ്ങിയവരും അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.