Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാർമോണിയസ്​ കേരള:...

ഹാർമോണിയസ്​ കേരള: പോസ്​റ്റർ, ട്രോൾ മത്​സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
ഹാർമോണിയസ്​ കേരള: പോസ്​റ്റർ,  ട്രോൾ മത്​സരം സംഘടിപ്പിക്കുന്നു
cancel

മനാമ: ഏപ്രിൽ 12ന്​ ബഹ്​റൈനിൽ ഇന്ത്യൻ സ്​കൂളിൽ നടക്കുന്ന ഗൾഫ്​ മാധ്യമം ‘ഹാർമോണിയസ്​ കേരള’യുടെ ഭാഗമായി ഒാൺലൈൻ പോസ്​റ്റർ, ട്രോൾ മത്​സരം എന്നിവ സംഘടിപ്പിക്കുന്നു. പോസ്​റ്റർ തയ്യാറാക്കി ഫെയിസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം എന്നിവയിൽ പോസ്​റ്റ്​ ചെയ്യുകയും ഹാർമോണിയസ്​ കേരള ഫെയിസ്​ബുക്ക്​ /ഇൻസ്​റ്റഗ്രാം എന്നിവയിലേക്ക്​ ടാഗ്​ ചെയ്യുകയും വേണം. ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരള ലോഗോയും പരിപാടിയിൽ പ​െങ്കടുക്കുന്ന പ്രമുഖ വിശിഷ്​ടാതിഥികളുടെയും പേരുവിവരങ്ങളും പോസ്​റ്ററിൽ ഉണ്ടാകണം. ‘ഹാർമോണിയസ്​ കേരള’യുടെ പ്രചാരണാർഥം പോസിറ്റീവ്​ കാഴ്​ചപ്പാടോടെ തയ്യാറാക്കുന്ന ട്രോളുകളാണ്​ മത്​സരത്തിന്​ പരിഗണിക്കുക.

ഏപ്രിൽ അഞ്ചുവരെ തയ്യാറാക്കി പോസ്​റ്റ്​ ചെയ്യുന്ന പോസ്​റ്ററുകളും ട്രോളുകളുമാണ്​ മത്​സരത്തിന്​ പരിഗണിക്കുക. മമ്മൂട്ടി, പി.ജയചന്ദ്ര​ൻ,മനോജ്​ കെ ജയൻ, ഗായകരായ വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പ​െങ്കടുക്കുന്നുണ്ട്​. ഗൾഫ്​ മാധ്യമം ബഹ്​റൈനിൽ 20 വർഷം പൂർത്തിയാക്കുന്നതി​​​െൻറ ഭാഗമായാണ്​ ‘ഹാർമോണിയസ്​ കേരള’ മെഗാഷോ ഒരുക്കുന്നത്​. അതിരുകളില്ലാത്ത ഒരുമയുടെ ആഘോഷം എന്ന പ്രമേയത്തിലാണ്​ പരിപാടിക്ക്​ രൂപം നൽകിയിരിക്കുന്നത്​. വിശദവിവരങ്ങൾക്ക്​ ttps://web.facebook.com/harmoniouskerala/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story