Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2019 4:05 AM GMT Updated On
date_range 20 March 2019 4:05 AM GMTപാസ്പോര്‍ട്ട് സേവ പ്രോജക്ട്: ഒാൺലൈൻ സേവനം ഇന്ന് മുതല്‍
text_fieldsbookmark_border
മനാമ: പാസ്പോര്‍ട്ട് സേവ പ്രോജക്ട് നടപ്പിലാക്കുന്നതിെൻറ ഭാഗമായി ഒാൺലൈൻ സേവനങ്ങൾ ഇന്നു മുതല്‍ ബഹ്റൈനിലെ ഇന ്ത്യൻ പ്രവാസികൾക്കും ലഭ്യമാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി https//embassy.passportindia.gov.in എന്ന വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. അപേക്ഷിക്കുംമുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ആദ്യം യൂസര്‍ ഐഡി നിര്‍മ്മിക്കുകയും യൂസര്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനുശേഷം അപേക്ഷാഫോറം പൂരിപ്പിക്കുക. ഓണ്‍ലൈനില്‍ ഫോം സബ്മിറ്റ് ചെയ്യുകയും അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുക്കണം. കൃത്യമായി ഫോട്ടോ പതിച്ചശേഷം ഐ.വി.എസ ് സെൻററിലെ സബ്മിഷന് ഓഫീസറുടെ സാന്നിധ്യത്തില്‍ ഒപ്പ് ഇടുക. തുടർന്ന് അപേക്ഷയുടെ പ്രിൻറൗട്ടും മറ്റ് ആവശ്യമായ രേഖകളും ഐവിഎസ് സെൻറല്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷകർ ഐ.വി.എസ ് സെൻററിൽ നേരിട്ട് എത്തണം. കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story